Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെട്ടിക്കോട് ആയില്യം...

വെട്ടിക്കോട് ആയില്യം തൊഴാന്‍ ആയിരങ്ങളത്തെി

text_fields
bookmark_border
ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം തൊഴാന്‍ നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളത്തെി. വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ വിശ്വാസികളുടെ വരവ് തുടങ്ങിയിരുന്നു. വൈകുന്നേരം മൂന്നിന് അലങ്കാര വിഭൂഷിതമായി നാഗരാജ വിഗ്രഹം വാദ്യമേളങ്ങളോടെ മേപ്പള്ളി ഇല്ലത്തേക്ക് എഴുന്നള്ളിച്ചു. ഇല്ലത്തെ തേവാരപ്പുരയിലും നിലവറയിലും നടന്ന പ്രത്യേക പൂജകള്‍ക്കുശേഷം നാലോടെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. തേവാരപ്പുരയുടെയും നിലവറയുടെയും സമീപത്തായി വിശ്വാസികളുടെ വലിയ തിരക്കാണ് ഉണ്ടായത്. എഴുന്നള്ളത്തിന് ശ്രീനിവാസന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story