Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 10:48 AM GMT Updated On
date_range 6 Oct 2015 10:48 AM GMTകട കുത്തിത്തുറന്ന് പണവും പ്ളംബിങ് സാമഗ്രികളും മോഷ്ടിച്ചു
text_fieldsbookmark_border
കായംകുളം: കായംകുളത്ത് കട കുത്തിത്തുറന്ന് പണവും പ്ളംബിങ് സാമഗ്രികളും കവര്‍ന്നു. കായംകുളം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സജു തോമസിന്‍െറ ഉടമസ്ഥതയിലുള്ള അനികാ സിറാമിക്സിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന 1300 രൂപയും വാഷ്ബേസിനുകളില്‍ ഉപയോഗിക്കുന്ന വിലകൂടിയ ടാപ്പുകളുമാണ് മോഷണം പോയത്. ഷട്ടറിന്‍െറ പൂട്ട് തകര്‍ത്തശേഷം മുന്‍ഭാഗത്തെ ചില്ല് മുറിച്ചുമാറ്റിയാണ് അകത്തുകയറിയത്. 12 എം.എം കനമുള്ള ചില്്ള, കട്ടര്‍ ഉപയോഗിച്ചാണ് മുറിച്ചത്. നേരത്തേ രണ്ടുതവണ ഇവിടെ കള്ളന്‍ കയറിയിട്ടുള്ളതിനാലാണ് പണം കടയില്‍ സൂക്ഷിക്കാതിരുന്നത്. 30,000ഓളം രൂപ വിലവരുന്ന ചില്ലുകളാണ് കള്ളന്‍ തകര്‍ത്തത്. ചില്ല് പൂര്‍ണമായി മുറിച്ചുമാറ്റാന്‍ കഴിയാത്തതിനാല്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് അടച്ചുതകര്‍ക്കുകയായിരുന്നു. കായംകുളം നഗരത്തിലെ കടകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. നിരവധി കടകളില്‍ കള്ളന്മാര്‍ കയറിയിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഒരാഴ്ച മുമ്പ് എം.എസ്.എം കോളജിന് സമീപം നിരവധി കടകളില്‍ ഒരേസമയം മോഷണം നടന്നിരുന്നു. ഇ-മൈത്രി സ്ഥാപനത്തില്‍നിന്ന് പതിനായിരത്തോളം രൂപ അപഹരിച്ചു. പൊലീസ് സ്റ്റേഷന്‍െറ വിളിപ്പാടകലെയുള്ള ശ്രീഹരി ഹോട്ടലില്‍ കയറിയ സംഘം മേശയില്‍ സൂക്ഷിച്ചിരുന്ന 4000 രൂപയും ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ ബോക്സിലുണ്ടായിരുന്ന പണവും അപഹരിച്ചു. കെ.പി റോഡില്‍ മാര്‍ത്തോമ പള്ളിക്ക് സമീപത്തെ ഹൗസ് ഓഫ് ടൂള്‍സ് എന്ന സ്ഥാപനത്തിന്‍െറ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി മേശ കുത്തിത്തുറന്ന് പണം അപഹരിക്കുന്ന മോഷ്ടാവിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നല്‍കിയിരുന്നെങ്കിലും കള്ളനെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. മൂന്നുമാസം മുമ്പായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ വീട്ടില്‍ കയറിയ കള്ളന്‍ 15 പവന്‍ സ്വര്‍ണാഭരണവും 1.25 ലക്ഷം രൂപയും അപഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമവും നടന്നിരുന്നു.
Next Story