Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2015 11:58 AM GMT Updated On
date_range 3 Oct 2015 11:58 AM GMTകായംകുളം താപനിലയത്തിലെ ദ്രവീകൃത പ്രകൃതിവാതക പ്ളാന്‍റ് നിര്‍മാണം അവസാനഘട്ടത്തില്‍
text_fieldsbookmark_border
ഹരിപ്പാട്: കായംകുളം താപനിലയത്തിലെ ദ്രവീകൃത പ്രകൃതിവാതക പ്ളാന്‍റ് നിര്‍മാണജോലി അവസാനഘട്ടത്തില്‍. നിലവില്‍ 350 മെഗാവാട്ട് വൈദ്യുതി നാഫ്ത ഉപയോഗിച്ചാണ് ഉല്‍പാദിപ്പിക്കുന്നത്. രണ്ടാംഘട്ടമായാണ് ഉല്‍പാദനം ദ്രവീകൃത പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നത്. അതിന് യന്ത്രസംവിധാനങ്ങള്‍ സജ്ജമാക്കിവരുകയാണ്. ബി.എച്ച്.ഇ.എല്ലാണ് നിര്‍മാണജോലി നടത്തുന്നത്. 80 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചു. ബി.എച്ച്.ഇ.എല്ലിനെ സഹായിക്കാന്‍ മറ്റൊരു കമ്പനി കൂടിയുണ്ട്. ഒരേസമയം നാഫ്തയിലൂടെയും പ്രകൃതിവാതകത്തിലൂടെയും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. നിര്‍മാണപ്രവര്‍ത്തനം പുരോഗതിയിലാണെങ്കിലും പ്രകൃതിവാതകത്തിന്‍െറ ലഭ്യത സംബന്ധിച്ച് തീരുമാനമായിട്ടില്ല. പെട്രോനെറ്റ്, ഗെയില്‍ തുടങ്ങിയ കമ്പനികള്‍ എന്‍.ടി.പി.സിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആഗോള കരാര്‍ ക്ഷണിക്കുമെന്നാണ് അറിയുന്നത്. ദ്രവീകൃത പ്രകൃതിവാതകം എത്തിക്കാന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുകയോ അല്ളെങ്കില്‍ കപ്പല്‍, ബാര്‍ജ് മാര്‍ഗമോ എത്തിക്കണം. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ കായംകുളത്തെ വൈദ്യുതി സംസ്ഥാനം വാങ്ങുന്നുണ്ട്. നാഫ്തയുടെ ചെലവ് അനുസരിച്ച വിലയാണ് വൈദ്യുതിക്ക് എന്‍.ടി.പി.സി ഈടാക്കുന്നത്. അതായത്, ഉല്‍പാദനച്ചെലവിന്‍െറ വര്‍ധന അനുസരിച്ചുള്ള നിരക്ക്. ദ്രവീകൃത പ്രകൃതിവാതകത്തിലൂടെ ഉല്‍പാദനം സാധ്യമായാല്‍ ചെലവ് ഗണ്യമായി കുറയും. അപ്പോള്‍ അതിനനുസരിച്ച പുതിയ നിരക്ക് സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് എന്‍.ടി.പി.സിക്ക് ഉറപ്പാക്കേണ്ടിവരും.
Next Story