Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2015 9:56 AM GMT Updated On
date_range 1 Oct 2015 9:56 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നില്ളെന്ന് പരാതി
text_fieldsbookmark_border
ആലുവ: സോഫ്റ്റ്വെയര്‍ തകരാര്‍ മൂലം പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്നില്ളെന്ന് ആക്ഷേപം. പേര് ചേര്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആലുവക്കാരായ വോട്ടര്‍മാരാണ് ബുദ്ധിമുട്ടുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍െറ സോഫ്റ്റ്വെയറിലൂടെ പേര് ചേര്‍ക്കാന്‍ കഴിയാത്തതാണ് ആലുവയിലെ പുതിയ വോട്ടര്‍മാരെ വലക്കുന്നത്. മുനിസിപ്പാലിറ്റി അധികൃതര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതുമൂലം ആലുവ നഗരസഭയില്‍ പേര് ചേര്‍ക്കുന്നത് സോഫ്റ്റ്വെയറില്‍ ലഭ്യമല്ളെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, വോട്ടര്‍ പട്ടിക നേരത്തേ പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും അവ നല്‍കി കഴിഞ്ഞെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ശേഷം കമീഷന്‍ അനുവദിക്കുന്ന ഹിയറിങ് ദിവസം സെക്രട്ടറിക്ക് മുന്നില്‍ ഹാജരായാണ് രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുന്നത്. വിവിധ രേഖകളുമായി മൊബൈലിലെ മെസേജില്‍ പറഞ്ഞിരിക്കുന്ന ദിവസം നേരിട്ട് ഹാജരായാണ് വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. എന്നാല്‍, പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ആലുവ നഗരസഭ. ജില്ലയിലെ പിറവം, കൂത്താട്ടുകുളം എന്നീ പുതിയ നഗരസഭകള്‍ക്കും ഈ പ്രതിസന്ധിയുണ്ട്. എന്നാല്‍, ഇവ രണ്ടും പുതിയതായതുകാരണമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തത്. ആലുവയുടെ കാര്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒക്ടോബര്‍ അഞ്ചിനാണ് പേര് ചേര്‍ക്കാനുള്ള അവസാന തീയതി. നൂറുകണക്കിന് വോട്ടര്‍മാരാണ് പേര് ചേര്‍ക്കുന്നതിന് വെബ്സൈറ്റില്‍ കയറിയ ശേഷം നിരാശയിലായിരിക്കുന്നത്. പേര് ചേര്‍ക്കുന്നതിന് നഗരസഭതന്നെ ബദല്‍ സംവിധാനം ഒരുക്കണമെന്നാണ് പുതിയ വോട്ടര്‍മാരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ആവശ്യപ്പെടുന്നത്.
Next Story