Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2015 2:04 PM GMT Updated On
date_range 27 Nov 2015 2:04 PM GMTഫണ്ടുണ്ട്, പദ്ധതിയുണ്ട്, പക്ഷേ മനസ്സില്ല...
text_fieldsbookmark_border
ഹരിപ്പാട്: റോഡ് നിര്‍മാണത്തിന് പദ്ധതിയുണ്ട്. ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ, നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും നഗരസഭയിലും വരുന്ന നിരവധി റോഡുകളാണ് ഫണ്ടുണ്ടായിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ തകര്‍ന്നുകിടക്കുന്നത്. റോഡുപണിക്ക് തുക അനുവദിച്ചെങ്കിലും കരാറുകാരുടെ അനാസ്ഥയും പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയുമാണ് മിക്ക റോഡുകളുടെയും നിര്‍മാണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ചിങ്ങോലി, കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ചേപ്പാട്, കുമാരപുരം, ചെറുതന, വീയപുരം തുടങ്ങിയ പഞ്ചായത്തുകളിലെ മിക്ക വാര്‍ഡുകളിലെയും റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. ഇതുമൂലം മഴക്കാലത്ത് ജനങ്ങള്‍ക്ക് ഇരട്ടിദുരിതമാണ് അനുഭവിക്കുന്നത്. സ്കൂള്‍ ബസുകളും വാനുകളും റോഡിലൂടെ കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഹരിപ്പാട് നഗരസഭയുടെ 29 വാര്‍ഡുകളിലും ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. നഗരത്തില്‍ ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ഗവ. ആശുപത്രി വരെയുള്ള റോഡിന്‍െറ സ്ഥിതി ഏറെ ശോച്യമാണ്. കച്ചേരി ജങ്ഷനിലെ റോഡില്‍ ഉണ്ടായ കുഴി വാഹനയാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുകയാണ്. മഴപെയ്താല്‍ മണിക്കൂറുകളോളം ഇവിടെ വെള്ളം കെട്ടിക്കിടക്കും. കുഴിയും റോഡും തിരിച്ചറിയാന്‍ കഴിയാതെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. 20 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മിച്ച റോഡാണിത്. നിര്‍മാണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നത് അഴിമതി മൂലമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story