Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശബരിമല തീര്‍ഥാടനം :...

ശബരിമല തീര്‍ഥാടനം : ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിപുല ക്രമീകരണങ്ങള്‍

text_fields
bookmark_border
ചെങ്ങന്നൂര്‍: ശബരിമലയിലേക്കുള്ള പ്രധാന പ്രവേശകവാടങ്ങളിലൊന്നായ ചെങ്ങന്നൂരില്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വിപുല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ. റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ഓട്ടോമാറ്റിക് കറന്‍സി കം കോയിന്‍സ് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിന്‍െറ ഉപയോഗം യാത്രക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മൂന്ന് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിച്ചു. റിസര്‍വേഷന്‍, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റൗണ്ട് ക്ളോക് റിസര്‍വേഷന്‍-കാന്‍സലേഷന്‍ സംവിധാനം അടുത്തുതന്നെ ആരംഭിക്കും. ഹൈടെക് വായനശാലയുടെ ഉദ്ഘാടനവും നടന്നു. ബാത്്റൂമുകള്‍ ശുചീകരിക്കാന്‍ കരാര്‍ നല്‍കി. പൊലീസിന്‍െറ സഹകരണത്തോടെ പ്രീ പെയ്ഡ് ടാക്സി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ നവീകരിച്ചു. ഇവിടെ വിവിധ ഭാഷകള്‍ പരിചയമുള്ളവരെ നിയമിക്കും. അയ്യപ്പഭക്തര്‍ക്കായി കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷന്‍ പ്ളാസ്റ്റിക് മുക്തമാക്കും. പ്ളാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കാനുള്ള കൗണ്ടര്‍ തുറക്കും. ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. വിശ്രമമുറികള്‍ നവീകരിക്കും. മുഴുസമയ വൈദ്യുതി, കുടിവെള്ളലഭ്യത ഉറപ്പാക്കും. ഈമാസം 50 പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ചെങ്ങന്നൂരിലേക്ക് ആരംഭിക്കും. അടുത്തമാസം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും അവലോകന യോഗത്തില്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ശുദ്ധജലം നല്‍കാന്‍ 12 ടാപ്പ് സ്ഥാപിക്കും. അവലോകന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സുനില്‍ വാജ്പേയ്, സ്റ്റേഷന്‍ സൂപ്രണ്ട് ജോണ്‍ ഫിലിപ്, ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ സുദീപ്, എന്‍ജിനീയര്‍ ശ്രീകുമാര്‍, അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഡി. വിജയകുമാര്‍, കെ. കരുണാകരന്‍, കെ. ഷിബുരാജന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story