Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡ്രൈവിങ് ടെസ്റ്റിനെ...

ഡ്രൈവിങ് ടെസ്റ്റിനെ ചൊല്ലി തര്‍ക്കം

text_fields
bookmark_border
ചെറുതോണി: ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളും അധികൃതരും തമ്മില്‍ തര്‍ക്കം. ഐ.ഡി.എ ഗ്രൗണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനെതിരെ മുമ്പ് പ്രദേശവാസികള്‍ തടസ്സം ഉന്നയിക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറേ നാളുകളായി ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഇവിടെ ടെസ്റ്റ് നടത്തുന്നതിന് ആര്‍.ടി.ഒക്ക് അനുമതി നല്‍കി. ഐ.ഡി.എ ഗ്രൗണ്ടില്‍ മറ്റ് ബുക്കിങ്ങുകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ടെസ്റ്റ് നടത്തുന്നതിനാണ് അനുവാദം. ഇതിന്‍െറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വീണ്ടും ടെസ്റ്റ് നടത്തുന്നതിന് അധികൃതര്‍ നടപടി ആരംഭിച്ചപ്പോഴാണ് പ്രദേശവാസികള്‍ തടസ്സവുമായി എത്തിയത്. എന്നാല്‍, ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ടെസ്റ്റ് നടത്തുന്നതിനെതിരെ കലക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും വീണ്ടും പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story