എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം –കലക്ടര്‍
text_fieldsആലപ്പുഴ: എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ അഭ്യര്‍ഥിച്ചു. സുരക്ഷിതമായും സ്വതന്ത്രമായും വോട്ടവകാശം രേഖപ്പെടുത്താനുള്ള സൗകര്യം എല്ലാ ബൂത്തുകളിലും ജില്ലാ ഭരണകൂടം ക്രമീകരിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായി വോട്ടുചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ ആരും തന്നെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുത്. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ പൊലീസും മുന്‍കരുതലുകളെടുത്തിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താന്‍ കന്നി വോട്ടര്‍മാര്‍ എല്ലാവരും വോട്ടുചെയ്യണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
സ്ഥാനാര്‍ഥികളും വിവിധ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് ജനാധിപത്യ പ്രകിയ വിജയകരമാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. പോളിങ് സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടവും ഭക്ഷണ വിതരണവും പാടില്ല.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലത്തെിക്കാന്‍ നേരിട്ടോ അല്ലാതെയോ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.