Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2015 12:18 PM GMT Updated On
date_range 25 Dec 2015 12:18 PM GMTസമാധാനത്തിന്‍െറ സന്ദേശം ലോകത്തിന് പരിചയപ്പെടുത്തിയത് മുഹമ്മദ് നബി –ടി.എന്‍. പ്രതാപന്‍
text_fieldsbookmark_border
മണ്ണഞ്ചേരി: ശാന്തിയുടെയും സമാധാനത്തിന്‍െറയും സന്ദേശം ആദ്യമായി ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയത് മുഹമ്മദ് നബിയാണെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നബിദിനാഘോഷത്തിന്‍െറ ഭാഗമായി പൊന്നാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സഹിഷ്ണുത സന്ദേശസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്രവായിച്ചാലും പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത അത്ര അറിവുകള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.1ാം തരത്തില്‍ പഠിക്കുന്ന കാലത്ത് ഖുര്‍ആന്‍ പരിഭാഷ പൂര്‍ണമായും വായിക്കാന്‍ അവസരം ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയത് ഇസ്ലാമിന്‍െറ വിശ്വാസ പ്രമാണത്തിലൂടെയാണ്. അല്ലാത്തവരാണ് ഇസ്ലാമിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ തന്‍െറ അനുയായി അല്ളെന്ന നബിയുടെ സന്ദേശം നാം പാഠമാക്കണം. സമൂഹത്തില്‍ എത്രപേര്‍ ഈ സന്ദേശം പാലിക്കുന്നുണ്ടെന്ന് നാം മനസ്സാക്ഷിയോട് ചോദിക്കണം. മനുഷ്യനുവേണ്ടി നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭരണഘടന ഇസ്ലാമിന്‍േറതാണ്. കുട്ടികളോടും വയോധികരോടും എങ്ങനെ പെരുമാറണമെന്ന് ഇസ്ലാം കല്‍പിക്കുന്നുണ്ട്. എന്നാല്‍, ഇതിന് വിപരീതമായി പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനെതിരെ നിയമം കൊണ്ടുവരേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അധ്വാനിക്കുന്നവന്‍െറ വിയര്‍പ്പ് വറ്റുന്നതിനുമുമ്പ് കൂലിനല്‍കണമെന്ന് ആദ്യമായി നിര്‍ദേശിച്ചത് കാറല്‍ മാര്‍ക്സോ എംഗല്‍സോ അല്ളെന്നും മുഹമ്മദ് നബിയാണെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പിന്നാക്കസമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. കടമെടുത്ത പണം പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ സന്മനസ്സ് കാണിക്കുന്നത് മുസ്ലിം സമുദായമാണെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയോടെ മരിച്ചാല്‍ സ്വര്‍ഗം നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ഇതിനവര്‍ക്ക് പ്രേരണയാകുന്നത്. മഹല്ല് പ്രസിഡന്‍റ് സി.സി. നിസാര്‍ അധ്യക്ഷത വഹിച്ചു. ശൈഖ് ത്വാലാസുലൈമി (സൗദി), കെ.കെ. അബ്ദുറഹ്മാന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ്, ബ്രദര്‍ മാത്യു ആല്‍ബിന്‍, എ.കെ. സെയ്തുമുഹമ്മദ്, കെ.വി. കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story