Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവിനെ മയക്കുമരുന്ന് ...

യുവാവിനെ മയക്കുമരുന്ന് സംഘം കുത്തിപ്പരിക്കേല്‍പിച്ചു

text_fields
bookmark_border
മാരാരിക്കുളം: യുവാവിനെ ആറംഗ മയക്കുമരുന്ന് സംഘം കുത്തി പ്പരിക്കേല്‍പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 22ാം വാര്‍ഡ് കുന്നേല്‍ വിനോദിനാണ്(30) പരിക്കേറ്റത്. കാട്ടൂര്‍ പമ്പ്ഹൗസിന് സമീപം ഞായറാഴ്ച രാത്രി 10ഓടെയണ് സംഭവം. സുഹൃത്തിന്‍െറ വിവാഹ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന വിനോദിനെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം കൈക്ക് കത്തിവെച്ച് കുത്തുകയും പൈപ്പുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. വലത് കൈത്തണ്ടിന് പരിക്കേറ്റ വിനോദ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കാട്ടൂര്‍ സ്കൂള്‍ പ്രദേശം കേന്ദ്രീകരിച്ച് ഒരു സംഘം കഞ്ചാവ് വില്‍പന നടത്തുന്ന വിവരം വിനോദ് മണ്ണഞ്ചേരി പൊലീസില്‍ അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഈ സംഘത്തെ പൊലീസ് അറസ്റ്റ്ചെയ്തു. ഇതിന്‍െറ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. വിനോദ് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story