Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡ്രൈവറെ ആക്രമിച്ച...

ഡ്രൈവറെ ആക്രമിച്ച സംഭവം: പ്രതികളെ റിമാന്‍ഡ് ചെയ്തു

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലത്തെി ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ നാലുപേരെ റിമാന്‍ഡ് ചെയ്തു. തകഴി കുന്നുമ്മ സ്വദേശികളായ തോംസണ്‍, മുഹമ്മദ്, സക്കീര്‍, ചന്തുലാല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം 4.45 ഓടെയായിരുന്നു ഇവര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ആക്രമിച്ചത്. പുന്നപ്ര കുറവന്‍തോട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയെ മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോയാത്രക്കാരായ സംഘവും ബസ് ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുശേഷം കെ.എസ.്ആര്‍.ടി.സി ബസ് ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് പോയി. ഈ സമയം ഓട്ടോയില്‍ അക്രമിസംഘം ബസിനെ പിന്തുടരുകയും ആലപ്പുഴ സ്റ്റാന്‍ഡിലത്തെിയ ബസില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിയശേഷം മാറ്റിയിടുമ്പോള്‍ ബസില്‍ കയറി ഡ്രൈവറായ കെ.ജി. രാധാകൃഷ്ണപിള്ളയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് മറ്റുജീവനക്കാര്‍ ഓടിയത്തെിയപ്പോള്‍ സ്റ്റാന്‍ഡിന്‍െറ തെക്കുഭാഗം വഴി അക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story