Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 12:45 PM GMT Updated On
date_range 8 Dec 2015 12:45 PM GMTചിരട്ടകളിലെ വിസ്മയവുമായി ഇന്ദ്രജിത്ത് ഡല്‍ഹിക്ക്
text_fieldsbookmark_border
അരൂര്‍: ചിരട്ടകളില്‍ കരകൗശലത്തിന്‍െറ വിസ്മയവുമായി ഇന്ദ്രജിത്തെന്ന ഒമ്പതാം ക്ളാസുകാരന്‍ ഡല്‍ഹിയിലേക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദേശീയ കലോത്സവത്തില്‍ പങ്കെടുക്കാനാണ് അരൂര്‍ ഒൗവര്‍ലേഡി ഓഫ് മേഴ്സി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ഇന്ദ്രജിത്ത് ‘ഇന്ദ്രപ്രസ്ഥത്തിലേക്ക്’ പറന്നത്. ഇന്ദ്രജിത്ത് ജില്ലാ ശാസ്ത്രമേളകളില്‍ പ്രവൃത്തിപരിചയ വിഭാഗത്തില്‍ ഒമ്പത് തവണ ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 2013, ’14 വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ ചിരട്ടകള്‍കൊണ്ട് കൗതുകങ്ങള്‍ തീര്‍ത്ത ഇന്ദ്രജിത്ത് ഒന്നാമനായിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കലാമത്സരത്തില്‍ പങ്കെടുക്കാനുള്ള കേരള ടീമില്‍ ആലപ്പുഴയില്‍നിന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇന്ദ്രജിത്ത് മാത്രമാണ് ഉള്ളത്. വിവിധ കരകൗശലങ്ങളിലും ചിത്രരചന, മൃദംഗം, ഡ്രംസ് എന്നിവയിലും പരിശീലനം നേടുന്നുണ്ട്. കരകൗശലത്തില്‍ പിതാവാണ് ഗുരു. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്കൂള്‍ അധ്യാപകന്‍ ദിലീപ്കുമാറിന്‍െറയും തൈക്കാട്ടുശ്ശേരി എം.ഡി.യു.പി സ്കൂള്‍ അധ്യാപിക പ്രിയാമോളുടെയും മകനാണ്. ഗോപീകൃഷ്ണന്‍, രാംകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Next Story