Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2015 6:42 PM IST Updated On
date_range 2 Dec 2015 6:42 PM ISTസി.പി.എമ്മിനെ വെല്ലുവിളിച്ചും കുറ്റപ്പെടുത്തിയും വെള്ളാപ്പള്ളി
text_fieldsbookmark_border
ആലപ്പുഴ: സമത്വമുന്നേറ്റയാത്രയുടെ സ്വീകരണ സമ്മേളനത്തിന്‍െറ ജില്ലയിലെ പ്രധാന വേദിയായ പുന്നപ്രയില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രധാനമായും ഉന്നംവെച്ചത് സി.പി.എമ്മിനെ. പുന്നപ്ര സമരഭൂമിക്ക് വളരെ അകലെയല്ലാത്ത വിശാലമായ ഗ്രൗണ്ടിലായിരുന്നു സ്വീകരണ സമ്മേളന വേദി. അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് തുടങ്ങിയ എസ്.എന്‍.ഡി.പി യൂനിയനുകളിലെ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു സമ്മേളനത്തിന് കൂടുതലായും പങ്കെടുത്തത്. പുന്നപ്രയുടെ സവിശേഷമായ ഇടതുപക്ഷ പാരമ്പര്യത്തെ ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി കയര്‍, ചത്തെ്, കര്‍ഷകത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ എന്നിവര്‍ ഇടതുപക്ഷത്തിന്‍െറ, പ്രത്യേകിച്ച് സി.പി.എമ്മിന്‍െറ ഒരുകാലത്തെ ശക്തിയായിരുന്നെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അവരെ കൈവിട്ടെന്നും കുറ്റപ്പെടുത്തി. മാറിമാറിവന്ന സര്‍ക്കാറുകള്‍ ഇവര്‍ക്കായി ഒന്നും ചെയ്തില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് ചോരകൊടുത്തവരാണ് ഈ തൊഴിലാളികള്‍. ഒരുകാലത്ത് കയര്‍ ഫാക്ടറി തൊഴിലാളികളായിരുന്നു ഇടതുപക്ഷത്തിന്‍െറ പ്രധാന ശക്തി. ഇന്ന് സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ ആ തൊഴിലാളികളെ കൈവിട്ട് മതന്യൂനപക്ഷങ്ങള്‍ക്ക് പിറകെ പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കിഴക്കിന്‍െറ വെനീസായ ആലപ്പുഴയുടെ തകര്‍ച്ചക്ക് ഉത്തരവാദി ഇടതുപക്ഷമാണ്്. ഈ തൊഴിലാളികളുടെ പെന്‍ഷന്‍പോലും നാമമാത്രമാണ്്. അത് വര്‍ധിപ്പിച്ച് നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാറുകള്‍ പോലും താല്‍പര്യം കാണിച്ചില്ല. തന്നെ കുറ്റപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ സി.പി.എം അധികം സമയവും ചെലവഴിക്കുന്നത്. ഉള്ളവന് വീണ്ടും കൊടുക്കുകയും പാവപ്പെട്ട തൊഴിലാളികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് ഉള്ളത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഹോമിച്ച പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ പേരുപോലും വെളിപ്പെടുത്താനും ഈ കൂട്ടര്‍ തയാറായിട്ടില്ല. 'സി.പി.എമ്മിന്‍െറ കായികമായ ഭീഷണി വകവെക്കാതെയാണ് സമത്വമുന്നേറ്റയാത്ര മുന്നിട്ട് നീങ്ങുന്നതെന്നും രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കലവൂര്‍ എം. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വിവിധ സമുദായ നേതാക്കളായ ടി.വി. ബാബു, എം.കെ. നീലകണ്ഠന്‍, തുറവൂര്‍ സുരേഷ്, ഐ. ബാബു, പി.എസ്.എന്‍. ബാബു, എം.വി. ജയപ്രകാശ്, സി.എസ്. നായര്‍, മഞ്ചേരി ഭാസ്കരന്‍ പിള്ള, സജീവന്‍ ശാന്തി, അഡ്വ. വി. പത്മനാഭന്‍, പുരുഷോത്തമന്‍ എമ്പ്രാന്തിരി, തഴവ സഹദേവന്‍, ഡോ. ഗോപാലകൃഷ്ണന്‍, എസ്.എന്‍.ഡി.പി യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story