Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2015 12:09 PM GMT Updated On
date_range 24 Aug 2015 12:09 PM GMTമാന്നാര്‍ മഹാത്മാ ട്രോഫി നടുഭാഗം ചുണ്ടനും മണലിക്കും
text_fieldsbookmark_border
മാന്നാര്‍: 51ാമത് മാന്നാര്‍ മഹാത്മാ ട്രോഫി നടുഭാഗം ചുണ്ടനും മണലിക്കും. ആനാരി പുത്തന്‍ചുണ്ടനും കോട്ടപ്പറമ്പനും ഇരു വിഭാഗങ്ങളിലും രണ്ടാംസ്ഥാനത്ത് എത്തി. പമ്പയാറ്റിലെ കൂരിയത്ത് കടവില്‍ നടന്ന അത്യന്തം വാശിയേറിയ ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് നടുഭാഗം ചുണ്ടന്‍ ആനാരി പുത്തന്‍ചുണ്ടനെ പിന്തള്ളി മഹാത്മാ ട്രോഫിയില്‍ മുത്തമിട്ടത്. മഹാദേവനാണ് മൂന്നാമതത്തെിയത്. വെപ്പ് വള്ളങ്ങളുടെ ഫൈനലില്‍ മണലി കോട്ടപ്പറമ്പനെയും പുന്നത്ര വെങ്ങാഴിയെയും പിന്നിലാക്കി ഒന്നാംസ്ഥാനം നേടി. നേരത്തേ വിവിധ ഇനങ്ങളിലായി 30ഓളം വള്ളങ്ങള്‍ അണിനിരന്ന വര്‍ണാഭമായ മാസ്ഡ്രില്ളോടെയാണ് ജലമേളക്ക് തുടക്കമായത്. തുടര്‍ന്ന് ജലോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍. ഷൈലാജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ജലമേള ഉദ്ഘാടനം ചെയ്തു. നാവികസേനാ വൈസ് അഡ്മിറല്‍ ആര്‍.ബി. പാണ്ഡേ മാസ്ഡ്രില്ലിന്‍െറ സല്യൂട്ട് സ്വീകരിച്ചു. മത്സരശേഷം ആന്‍േറാ ആന്‍റണി എം.പി ജേതാക്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി ടി.കെ. ഷാജഹാന്‍, രക്ഷാധികാരികളായ മാന്നാര്‍ അബ്ദുല്ലത്തീഫ്, പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി നാണപ്പന്‍, രവി തൈച്ചിറ, സോണി പരുമല തുടങ്ങിയവര്‍ സംസാരിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ യഥാക്രമം ആയാപറമ്പ് പാണ്ടി, സെന്‍റ് ജോര്‍ജ്, വെള്ളംകുളങ്ങര എന്നിവ ഒന്നുമുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് ലൂസേഴ്സ് ഫൈനലില്‍ അമ്പലക്കടവന്‍, ആശാ പുളിക്കക്കളം എന്നിവയെ പിന്നിലാക്കി പട്ടേരിപ്പുരക്കല്‍ ജേതാക്കളായി. വെപ്പ് ബി ഗ്രേഡ് ഫൈനലില്‍ പുന്നത്രപ്പുരക്കല്‍, എബ്രഹാം മൂന്നുതൈക്കല്‍ എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വെപ്പ് ബി ഗ്രേഡ് ലൂസേഴ്സ് ഫൈനലില്‍ വടക്കേ ആറ്റുപുറം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി എ ഗ്രേഡില്‍ മാമൂടനെ പിന്നിലാക്കി തുരുത്തിതറ ജേതാക്കളായി. ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനലില്‍ ജലറാണി, കുറുപ്പുംപറമ്പന്‍ എന്നിവയെ പിന്തള്ളിയാണ് ദാനിയേല്‍ ഒന്നാംസ്ഥാനത്തത്തെിയത്. തെക്കനോടി ഗ്രേഡ് വണ്‍ ഫൈനലില്‍ ദേവസിനെ പിന്നിലാക്കി സാരഥി വിജയിച്ചു. ചുരുളന്‍ ഗ്രേഡ് രണ്ട് ഫൈനലില്‍ പുത്തന്‍പറമ്പനും ചുരുളന്‍ ഗ്രേഡ് ഒന്ന് ഫൈനലില്‍ വേങ്ങല്‍ പുത്തന്‍വീടനും ജേതാക്കളായി.
Next Story