Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2015 10:35 AM GMT Updated On
date_range 9 Aug 2015 10:35 AM GMTമൂക്കന്നൂരില്‍ വാര്‍ഡംഗത്തിന്‍െറ വീടിനുനേരെ ആക്രമണം
text_fieldsbookmark_border
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ഷൈനി ഡേവിസിന്‍െറ വീടിന് നേരെ പട്ടാപ്പകല്‍ ആക്രമണം. അക്രമി ജനലുകളും വാതിലുകളും തകര്‍ത്തു. ജനല്‍ചില്ല് തെറിച്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു ആക്രമണം. സംഭവസമയത്ത് ഷൈനിയും ഭര്‍ത്താവ് ഡേവിസും വീട്ടിലുണ്ടായിരുന്നില്ല. കുട്ടികള്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. പച്ചപ്പട്ടകൊണ്ട് ജനല്‍ചില്ലുകള്‍ അടിച്ചുപൊളിക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയത്തെിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഡേവിസിന്‍െറ മകന്‍ ടോണിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി പൊലീസില്‍ പരാതി നല്‍കി. അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മോഹനന്‍, പഞ്ചായത്തംഗങ്ങളായ ദലീല തോമസ്, ആനി ഫ്രാന്‍സിസ്, സി.എ. രാഘവന്‍, ജോസ് മാടശ്ശേരി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്‍റും ആവശ്യപ്പെട്ടു. അയല്‍വാസി മാര്‍ട്ടിനാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. അതേസമയം, അക്രമണ കാരണം വ്യക്തമായിട്ടില്ല.
Next Story