Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗവര്‍ണര്‍ക്ക് അകമ്പടി...

ഗവര്‍ണര്‍ക്ക് അകമ്പടി പോയി മടങ്ങിയ ട്രാഫിക് പൊലീസ് ജീപ്പ് പഞ്ചറായി

text_fields
bookmark_border
കായംകുളം: ഗവര്‍ണറുടെ വാഹനത്തിന് അകമ്പടി പോയി മടങ്ങിയ ട്രാഫിക് പൊലീസ് ജീപ്പ് പഞ്ചറായി വഴിയില്‍ കിടന്നു. കായംകുളം ട്രാഫിക് പൊലീസിന്‍െറ ജീപ്പാണ് പണിമുടക്കിയത്. ശനിയാഴ്ച എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗവര്‍ണര്‍ക്ക് ജില്ലാ അതിര്‍ത്തിയായ ഓച്ചിറ വരെ ട്രാഫിക് പൊലീസ് ജീപ്പ് അകമ്പടി പോയിരുന്നു. മടങ്ങുമ്പോള്‍ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. മുന്‍ഭാഗത്തെ ടയര്‍ പഞ്ചറായതോടെ ജീപ്പിന്‍െറ നിയന്ത്രണം തെറ്റിയെങ്കിലും വേഗം കുറവായതിനാല്‍ അപകടമുണ്ടായില്ല. ട്രാഫിക് പൊലീസിന്‍െറ വാഹനങ്ങള്‍ പഴഞ്ചനാണെന്ന പരാതി നേരത്തേ ഉണ്ട്.
Show Full Article
TAGS:
Next Story