Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2015 12:55 PM GMT Updated On
date_range 4 Aug 2015 12:55 PM GMTതെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ തീരുമാനം
text_fieldsbookmark_border
ആലപ്പുഴ: അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാനും പിടികൂടി മൃഗസംരക്ഷണ വകുപ്പിന്‍െറ നേതൃത്വത്തില്‍ വന്ധ്യംകരണം ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. രവീന്ദ്രദാസിന്‍െറ അധ്യക്ഷതയില്‍ താലൂക്ക് ഓഫിസിലായിരുന്നു യോഗം. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആര്‍.ഒ. പ്ളാന്‍റുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താന്‍ വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദേശിച്ചു. ബീച്ച് റോഡ്, കലക്ടറേറ്റ് റോഡ്, ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ ബിലീവേഴ്സ് സ്കൂളിന് മുന്‍വശം എന്നിവിടങ്ങളിലെ കുഴിയടക്കാനും നിര്‍ദേശിച്ചു. ശവക്കോട്ടപ്പാലത്തിന് സമീപം സ്ളാബ് ഇളകിമാറിക്കിടക്കുന്നത് ശരിയാക്കാന്‍ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ദേശീയപാതയില്‍ പാതിരപ്പള്ളി ഭാഗത്ത് വശങ്ങളില്‍ ഗ്രാവല്‍ ഇടുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് കിഴക്കുവശത്തും പരിസരത്തുമുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കും. ഡെപ്യൂട്ടി തഹ.സില്‍ദാര്‍ ബി. ശ്രീകുമാര്‍, നഗരസഭാംഗം തോമസ് ജോസഫ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സതി എസ്. നാഥ്, മധു, കെ.വി. മേഘനാഥന്‍, ജോണി മുക്കം, റോയി പി. തിയോച്ചന്‍, തോമസ് ചുള്ളിക്കല്‍, നസീര്‍ പുന്നക്കല്‍, നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story