Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2016 11:52 AM GMT Updated On
date_range 5 Sep 2016 11:52 AM GMTഅന്ന് നാലുപേര്‍; ഇന്ന് ആയിരത്തോളം
text_fieldsbookmark_border
camera_alt???????? ???????????? ???????????????? ????????????
ഓണക്കാലത്ത് പൂക്കച്ചവടം ചെയ്യാന്‍ അട്ടപ്പാടി വാണിയംകുളത്തുനിന്ന് രാധാകൃഷ്ണന്‍ കോഴിക്കോട്ടത്തൊന്‍ തുടങ്ങിയിട്ട് 30 കൊല്ലം പൂര്‍ത്തിയാവുന്നു. പണംകൊടുത്ത് പൂവാങ്ങി പൂക്കളമിടുന്നത് വിരളമായ കാലത്ത് കച്ചവടം തുടങ്ങിയ കോഴിക്കോട്ടെ ആദ്യ ഓണപ്പൂ കച്ചവടക്കാരനാണ് ഈ 50കാരന്‍. എല്ലാ കൊല്ലവും അത്തം തുടങ്ങുന്നതിന് തലേന്ന് കോഴിക്കോട്ടത്തെുന്ന രാധാകൃഷ്ണനും സംഘവും തിരുവോണസദ്യ ഉണ്ണാനാണ് തിരിച്ച് നാട്ടിലത്തെുക. സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ട് ഓണക്കച്ചവടത്തിനത്തെുന്ന നൂറുകണക്കിനാളുകളുടെ പ്രതിനിധിയാണ് രാധാകൃഷ്ണന്‍. താനടക്കം നാലുപേരാണ് ആദ്യം കോഴിക്കോട്ട് ഓണപ്പൂക്കച്ചവടം തുടങ്ങിയതെന്ന് നഗരവാസികള്‍ സ്നേഹപൂര്‍വം സ്വാമീയെന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ ഓര്‍ക്കുന്നു.
ഇന്ന് പൂക്കച്ചവടവും അനുബന്ധ തൊഴിലുകളും ചേര്‍ന്ന് പാളയത്ത് മാത്രം 1000ത്തിലേറെ പേര്‍ക്ക് അന്നം നല്‍കുന്നു. കച്ചവടം ചെയ്യുകയാണെങ്കില്‍ കോഴിക്കോട്ട് തന്നെ വേണമെന്ന്് രാധാകൃഷ്ണന്‍. ആലുവ ശിവരാത്രി, പൂരങ്ങള്‍ തുടങ്ങി പല നാടുകളില്‍ വിവിധ സീസണുകള്‍ നോക്കി കച്ചവടം ചെയ്യുന്ന രാധാകൃഷണന്‍െറ നീണ്ടകാലത്തെ അനുഭവമാണ് ഇത് പറയിക്കുന്നത്. എല്ലാവരും ജീവിച്ച് പൊയ്ക്കോട്ടെ എന്ന വിശാലമനസ്സാണ് ഇവിടത്തുകാര്‍ക്ക്. മറ്റ് പലയിടത്തും ഇതല്ല സ്ഥിതി. മറുനാടുകളില്‍ ചെന്ന് തോട്ടങ്ങള്‍ ലേലംകൊണ്ടാണ് മുഖ്യ കച്ചവടം. എട്ടംഗങ്ങളുള്ള കുടുംബത്തോടൊപ്പം ഭൂരിഭാഗം ബന്ധുക്കളായ 20ഓളം സഹായികളും ഇദ്ദേഹത്തോടൊപ്പം പൂക്കച്ചവടം കൊണ്ട് ജീവിക്കുന്നു.

Next Story