പാഠം ഒന്ന്: അയ്യോ...

അമ്മിഞ്ഞപ്പാല് കുടിക്കരുത്
അമ്മിഞ്ഞഭാഷ പറയരുത്.
വാഴുമ്പോഴും വീഴുമ്പോഴും
ഇംങ്കരിയസ് മാത്രം മൊഴിയുക.

മലയാളത്തില്‍ സ്വപ്നം കാണരുത്
മലയാളത്തില്‍ ചിരിക്കരുത്
മലയാളത്തില്‍ കരയരുത്.

മരിക്കുമ്പോള്‍
ഗംഗാജലം തൊട്ടുകൊടുക്കരുത്
സംസം വെള്ളവുമരുത്.
തെയിംസ് നദിയില്‍  നിന്ന്
സായിപ്പ് കൊണ്ടുവന്ന
ഇംങ്കരിയസ് വെള്ളം
നാവില്‍ തൊട്ട് കൊടുക്കുക

മറക്കരുത്:
ഈ കുട്ടികളെയൊന്നും
അമ്മമാര്‍ പ്രസവിച്ചതല്ല
അവരുടെ മമ്മിമാര്‍
ഡൗണ്‍ലോഡ് ചെയ്തെടുത്തതാണ്.

COMMENTS