Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅൻവർ അലിയുടെ കവിത...

അൻവർ അലിയുടെ കവിത -podcast

text_fields
bookmark_border
Anwar-Ali.jpg
cancel

എഴുതൽ

അ​ൻ​വ​ർ അ​ലി


ഈ ​​ക​​സേ​​ര​​യെ എ​​ങ്ങ​​നെ എ​​ഴു​​തും?
എ​​ണ്ണ​​മ​​റ്റ ഇ​​രി​​പ്പു​​ക​​ൾ​​ക്കി​​ട​​യി​​ലെ 
ഈ ​​ഒ​​ഴി​​ഞ്ഞ ക​​സേ​​ര​​യെ?

പ​​ണ്ടെ​​ന്നോ
വേ​​ച്ചു​​വേ​​ച്ചെ​​ഴു​​ന്നേ​​റ്റു​​പോ​​യൊ​​രു 
നെ​​ടു​​വീ​​ർ​​പ്പു​കൊ​​ണ്ടോ? 

അ​​ൽ​​പ്പം മു​​മ്പ് 
ആ​​യ​​ത്തി​​ൽ പി​​ന്നോ​​ട്ടു നി​​ര​​ക്കി 
കു​​ണ്ടി​​കു​​ലു​​ക്കി​​പ്പോ​​യൊ​​രൂ​​റ്റം​കൊ​​ണ്ടോ?

മു​​ന്നി​​ൽ ഉ​​ൽ​​സ​​വം കൊ​​ഴു​​ക്കെ
പി​​ന്നി​​ലേ​​ക്കൊ​​ഴി​​ഞ്ഞ്
പാ​​ർ​​പ്പി​​ട​​ങ്ങ​​ൾ​​ക്കു തീ​​യി​​ട്ട മ​​ദം​കൊ​​ണ്ടോ?

പ​​ട്ട​​ണ​​ച്ചാ​​ര​​മൊ​​ടി​​ഞ്ഞെ​​റി​​ച്ച ജീ​​വ​​െ​ൻ​റ ഒ​​ച്ചു​​ക​​ൾ
ഉ​​ൾ​​നാ​​ടു​​ക​​ളി​​ലേ​​ക്കു നി​​ല​​വി​​ളി​​ക്കു​​ന്ന
വേ​​ഗം​കൊ​​ണ്ടോ?

മു​​റി​​ച്ച ഇ​​രി​​ക്കു​​ങ്കൊ​​മ്പ്, 
പി​​ടി​​ച്ച മു​​യ​​ൽ​​ക്കൊ​​മ്പാ​​യോ​​െ​ൻ​റ 
ഈ​​റ​കൊ​​ണ്ടോ? 

ആ​​ടി​​യ ഊ​​ഞ്ഞാ​​ലി​​ൽ​ത​​ന്നെ 
ആ​​റി​​ക്കി​​ട​​ന്നോ​​ളു​​ടെ
ഓ​​ർ​​മ​കൊ​​ണ്ടോ?

കൂ​​ന്ന പ്ര​​ജാ​​പ​​തി​​യു​​ടെ തീ​​ട്ടം തീ​​ണ്ടി​​യോ?
മ​​ല​​ച്ച ജ​​ന​​ത​​യു​​ടെ തു​​പ്പ​​ൽ തൊ​​ട്ടോ?

എ​​ങ്ങ​​നെ എ​​ഴു​​തും
ഈ ​​ഒ​​ഴി​​ഞ്ഞ ക​​സേ​​ര​​യെ?

ഒ​​രു പ​​ക്ഷേ 
ഇ​​ന്നോ​​ളം ആ​​രും ഇ​​രു​​ന്നി​​ട്ടു​​ണ്ടാ​​വി​​ല്ലേ?
അ​​ല്ല, ത്രി​​മാ​​നാ​​തീ​​ത​​രാ​​രോ
ഇ​​രി​​ക്കു​​ന്നു​​ണ്ടോ?

ഇ​​നി, താ​​ൻ​ത​​ന്നെ ത​​ന്നി​​ലി​​രി​​പ്പെ​​ന്ന് 
ത​​ന്നി​​ൽ​​താ​​ൻ ചാ​​രി​​യി​​രു​​ന്ന് 
മ​​യ​​ങ്ങു​​ക​​യാ​​ണോ?
ഇ​​രു​​ന്നാ​​ലോ?
അ​​തി​​ലി​​രു​​ന്ന്
അ​​തി​​നെ​​ത്ത​​ന്നെ എ​​ഴു​​തി​​യാ​​ലോ?

പ​​ണ്ടു ക​​ണ്ട സി​​നി​​മ​​യി​​ലെ​​പ്പോ​​ലെ
ഇ​​രി​​പ്പു​​മോ​​ഹി​​ക​​ളെ ചു​​ഴ​​റ്റി​​യെ​​റി​​യു​​മോ? 
ഭൂ​​താ​​വി​​ഷ്​​ട​പീ​​ഠ​​മാ​​കു​​മോ?*

‘‘ഇ​​ല്ല വ​​ന്നി​​രു​​ന്നോ​​ളൂ’’ എ​​ന്ന്
പ്ര​​പ​​ഞ്ച​​ക്കൊ​​ക്ക​​യു​​ടെ വ​​ക്ക​​ത്ത്
അ​​താ ത​​ല​​ചാ​​യ്ച്ചി​​രി​​ക്കു​​ന്നു
മു​​ഴു​​ത്ത ​​ഒ​​രു​​രു​​ള

പ്ര​​കാ​​ശം പൊ​​റാ​​ഞ്ഞ് പി​​റു​​പി​​റു​​ക്കു​​ന്ന
ന​​ക്ഷ​​ത്ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ
ഉ​​ള്ളി​​ലേ​​ക്കി​​രു​​ണ്ടി​​രു​​ണ്ടു​​പോ​​യ
വെ​​റും പി​​ണ്ഡ​​മാ​​കു​​മോ
ഈ ​​ക​​സേ​​ര​​യും 
ഈ ​​വ​​രി​​ക​​ളും?  

Show Full Article
TAGS:poet 
News Summary - Poem of Anwar Ali
Next Story