മാതൃഹൃദയം -കവിത

mother-love.jpg

അമ്മതൻ ഗർഭത്തിൽ നീയുറങ്ങുമ്പോൾ 
ഒത്തിരി സ്വപ്നങ്ങൾ തന്നെനിക്ക് 
എൻ മകനായ് തൊട്ടിലൊരുക്കുന്ന 
ഈ അമ്മയോടെന്തിനിങ്ങനെ...
നിദ്രതൻ ആഴിയിൽ മധുരസ്വപ്നങ്ങൾ തന്നു
നീ കുഞ്ഞേ ഇന്നമ്മയെവിട്ടു മറഞ്ഞതെന്തേ? 

അങ്ങകലെ സ്വർഗത്തിന് കവാടത്തിൽ 
അമ്മയെ കത്തുനീ നിൽക്കുന്നുവോ ? 
ദൈവത്തിൻ സന്നിധിയിൽ നീയിരിക്കുമ്പോൾ
ആരാഞ്ഞിടേണം നീ സൃഷ്ടാവിനോടായ്.

"എന്തിനെൻ അമ്മയെ എന്നിൽ നിന്നകറ്റി "
തമ്മിൽ കണ്ടിരുന്നിട്ടും എന്തേ....
എ​​​െൻറ ഹൃദയം നിനക്കായ്‌ തുടിക്കുന്നു 
മാതൃസ്നേഹത്തിൻ തേങ്ങലോടെ 
കണ്ണീർപൊഴിക്കുന്നു  ഈയമ്മയെന്നും.. 

ഒരുനാൾ നീയെൻ അരികത്തെത്തും 
എൻ മാറോടൊട്ടി നീ ഉറങ്ങും 
കാത്തിരിക്കുന്നു മകനെ..
ഈ അമ്മ കാത്തിരിക്കുന്നു...    

Loading...
COMMENTS