കഥ- വിളവെടുപ്പ്

Kadha
( ചിത്രീകരണം: കെ. നിസാർ)

പാ​​ട​​ത്തെ നീ​​ളി​​ക്ക​​ണ്ട​​ത്തി​​ൽ​നി​​ന്നും നേ​​ന്ത്ര​​ക്കു​​ല​​ക​​ൾ വെ​​ട്ടി, അ​​ത് ഗു​​ഡ്സി​ലേ​​ക്ക് ക​​യ​​റ്റാ​​ൻ ൈഡ്ര​​വ​​ർ പ​​യ്യ​​നെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് കു​​നി​​യ​​ൻ ഗോ​​പാ​​ല​​ൻ ആ​​ടു​​ക​​ളെ​​യും കൊ​​ണ്ട് ക​​ല​​ങ്കോ​​ട​​ൻ കു​​ന്നി​​റ​​ങ്ങി വ​​രു​​ന്ന ചൂ​​ര് മു​​ഹ​​മ്മ​​ദ്ക്കാ​​ക്ക് കി​​ട്ടി​​യ​​ത്. 
‘‘വെ​​ള​​വ് കൊ​​റ​​വാ​​ണ​​ല്ലോ മ​​യ​​മ്മാ​​ക്കാ, എ​​ന്ത​​ര് വെ​​ള​​വ്ണ്ടൈ​​ന്യെ ക​​ണ്ടാ​​ണി​​ത്...! ’’ ഗോ​​പാ​​ല​​ൻ പ​​റ​​ഞ്ഞു. ത​​ല​​യു​​യ​​ർ​​ത്തി നോ​​ക്കി​​യ മു​​ഹ​​മ്മ​​ദ്ക്ക​​യു​​ടെ ന​​ര​​ച്ച ക​​ണ്ണു​​ക​​ളി​​ൽ നേ​​ർ​​ത്തൊ​​രു പു​​ഞ്ചി​​രി ത​​ള​​ർ​​ന്നു: 

‘‘എ​​ന്ത് ചെ​​യ്യാ​​നാ ഗോ​​വാ​​ലാ, വ​​ള​​മി​​ട്ട് ന​​ന​​ച്ച് കൊ​​ട്ക്കാ​​ന​​ല്ലേ ന​​മ്മ​​ക്ക് പ​​റ്റ്വ​​ള്ളൂ....’’ വാ​​പ്പ മ​​രി​​ച്ച​​പ്പോ​​ൾ മു​​ഹ​​മ്മ​​ദ്ക്ക​​യു​​ടെ ഓ​​ഹ​​രി​​യാ​​യി കി​​ട്ടി​​യ​​താ​​ണ് 50 സെേ​​ൻ​റാ​​ളം വ​​രു​​ന്ന ഈ ​​നീ​​ളി​​ക്ക​​ണ്ടം. കൊ​​യ്തു​​കൂ​​ട്ടി​​യ ക​​റ്റ​​ക​​ൾ ത​​ല്ലി മെ​​തി​​ച്ച്, ക​​ല​​ങ്കോ​​ട​​ൻ കു​​ന്നു​​പോ​​ലെ കൂ​​ട്ടി​​യി​​ട്ട നെ​​ല്ല് പു​​ഴു​​ങ്ങി, ചാ​​ണ​​കം​തേ​​ച്ച പ​​ര​​മ്പി​​ൽ പ​​ര​​ത്തി​​യു​​ണ​​ക്കി പ​​ഞ്ഞ​​കാ​​ല​​ത്തി​​ലേ​​ക്കാ​​യി വ​​ല്ല​​ക്കൊ​​ട്ട​​ക​​ളി​​ൽ പാ​​ത്തു​​വെ​​ച്ച​​ത് മ​​ന​​സ്സി​​ൽ​നി​​ന്നു​​പോ​​ലും മാ​​ഞ്ഞു​​തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു! ഇ​​ന്ന​​വി​​ടെ നെ​​ല്ലി​​നു​​പ​​ക​​രം വാ​​ഴ​​യും പൂ​​ള​​യും ചേ​​മ്പും ചേ​​ന​​യു​​മൊ​​ക്കെ​​യാ​​ണ് സ്​​​ഥാ​​നംപി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ണി​​യെ​​ടു​​ക്കാ​​ൻ ആ​​ളെ​​ക്കി​​ട്ടാ​​ത്ത ഇ​​ക്കാ​​ല​​ത്തും നീ​​ളി​​ക്ക​​ണ്ട​​ത്തി​​ൽ പ​​ച്ച​​പ്പി​​ങ്ങ​​നെ ത​​ഴ​​ച്ചു​​പ​​ന്ത​​ലി​​ച്ചു നി​​ൽ​​ക്കു​​ന്ന​​ത് നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ​​ക്കൊ​​ക്കെ അ​ത്ഭു​ത​​വും അ​​സൂ​​യ​​യു​​മാ​​ണെ​​ന്ന് ഓ​​ർ​​ക്കു​​മ്പോ​​ൾ മു​​ഹ​​മ്മ​​ദ്ക്ക​​യു​​ടെ വ​​ര​​ണ്ട​​ചു​​ണ്ട​​ത്തൊ​​രു നി​​ർ​​വൃ​​തി​​യു​​ടെ ചി​​രി​​വി​​രി​​യും. എ​​ങ്കി​​ലും അ​​ധ്വാ​​ന​​ത്തിെ​​ൻറ ഫ​​ലം വേ​​ണ്ട​​പോ​​ലെ തി​​രി​​ച്ചു കി​​ട്ടു​​ന്നി​​ല്ല​​ല്ലോ എ​​ന്ന ഒ​​രു പു​​രു​​ഷാ​​യു​​സ്സിെ​​ൻറ നൈ​​രാ​​ശ്യം അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​റ മു​​ഖ​​ത്ത് ആ​​രു​​മ​​റി​​യാ​​തെ കൂ​​ടു​​കെ​​ട്ടി​​യി​​രു​​ന്നു. 
‘‘അ​​ല്ലാ, ങ്ങ​​ളെ മ​​ക്ക​​ളും പേ​​ര​​ക്കു​​ട്ട്യാ​​ള്വൊ​​ക്കെ എ​​ത്തീ​​ട്ട്ണ്ട​​ല്ലോ പെ​​രീ​​ല്, ഓ​​രൊ​​ന്നും പാ​​ട​​ത്ത്ക്ക് വ​​ന്നി​​ല്ലേ...?’’
‘‘ഓ​​ര്ക്ക് ഇ​​തൊ​​ന്നും അ​​റ്യൂ​​ല ഗോ​​വാ​​ലാ, ഓ​​രൊ​​ക്കെ പു​​തി​​യ കാ​​ല​​ത്തെ മ​​ക്ക​​ള​​ല്ലേ...!’’

മു​​ഹ​​മ്മ​​ദ്ക്ക​​യു​​ടെ ചി​​ന്ത​​ക​​ളി​​ൽ ഒ​​രു വി​​ള​​വെ​​ടു​​പ്പി​െ​ൻ​റ വി​​ത്തു​​ക​​ൾ പാ​​കി​​യി​​ട്ടാ​​ണ് ഗോ​​പാ​​ല​​ൻ ആ​​ടു​​ക​​ളെ​​യും തെ​​ളി​​ച്ച് സ്​​​ഥ​​ലം വി​​ട്ട​​ത്. വാ​​ഴ​​ക്കു​​ല ക​​യ​​റ്റി​​യ ഗു​ഡ്​​സ്​ ക​​ണ്ണി​​ൽ​​നി​​ന്നും മ​​റ​​ഞ്ഞ​​പ്പോ​​ൾ, തോ​​ർ​​ത്തു​​മു​​ണ്ടൊ​​ന്നു ചു​​ഴ​​റ്റി​​വീ​​ശി തോ​​ളി​​ലി​​ട്ടു​​കൊ​​ണ്ട് വാ​​ഴ​​ത്ത​​റ​​യി​​ൽ കു​​ട​​ചൂ​​ടി നി​​ൽ​​ക്കു​​ന്ന ചേ​​മ്പി​​ല​​ച്ചോ​​ട്ടി​​ലെ ത​​ണു​​ത്ത മ​​ണ്ണി​​ൽ അ​​യാ​​ൾ അ​​ൽ​പ​നേ​​രം ഇ​​രു​​ന്നു. നി​​വ​​ർ​​ന്നു ത​​ള​​ർ​​ന്നു കി​​ട​​ക്കു​​ന്ന വ​​ല​​തു​​കാ​​ലി​​ലെ ത​​ള്ള​​വി​​ര​​ലി​​ലേ​​ക്ക് വാ​​ഴ​​ച്ചാ​​ലി​​ലെ ന​​ന​​ഞ്ഞ മ​​ണ്ണി​​ൽ​നി​​ന്നും ഒ​​രു മ​​ണ്ണി​​ര പ​​തി​​യെ ത​​ല​​യു​​യ​​ർ​​ത്തി​​വെ​​ച്ചു. മു​​ട്ടി​​ലി​​ഴ​​ഞ്ഞു​​വ​​ന്ന്, ത​െ​​ൻ​റ പേ​​ര​​ക്കു​​ട്ടി കാ​​ലി​​ൽ പി​​ടി​​ച്ചു​​ക​​യ​​റു​​ന്ന​​താ​​ണ് അ​​യാ​​ൾ​​ക്ക് ഓ​​ർ​​മ വ​​ന്ന​​ത്. മ​​ണ്ണു പു​​ര​​ണ്ട് വി​​യ​​ർ​​പ്പു​​തി​​ള​​ങ്ങു​​ന്ന ദേ​​ഹ​​ത്ത്, ചേ​​മ്പി​​ല​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ ഇ​​ള​​ങ്കാ​​റ്റു​​വ​​ന്നു​ മു​​ത്തി​​യ​​പ്പോ​​ൾ ഒ​​രു ദീ​​ർ​​ഘ​​നി​​ശ്വാ​​സ​​ത്തി​​നൊ​​പ്പം അ​​യാ​​ൾ ചി​​ല​​തൊ​​ക്കെ ഓ​​ർ​​ത്തെ​​ടു​​ത്തു.

17 വ​​ർ​​ഷ​​ത്തെ പ്ര​​വാ​​സം. മ​​ക്ക​​ളെ​​യൊ​​ക്കെ ഒ​​രു ക​​ര​​പ​​റ്റി​​ക്കാ​​നും, ന​​ല്ലൊ​​രു വീ​​ടു​​വെ​​ക്കാ​​നും ക​​ഴി​​ഞ്ഞ​​തിെ​​ൻ​റ ചാ​​രി​​താ​​ർ​​ഥ്യ​​മു​​ണ്ട്.  മൂ​​ത്ത മ​​ക​​നെ ഡോ​​ക്ട​​റാ​​ക്കി. ന​​ടു​​വി​​ല​​ത്ത​​വ​​നെ, അ​​വ​െ​​ൻ​റ ഇ​​ഷ്​​​ട​​പ്ര​​കാ​​രം ബം​ഗ​ളൂ​രു​വി​ൽ വി​​ട്ട് ക​​മ്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ ബി​​രു​​ദ​​ധാ​​രി​​യാ​​ക്കി. ഇ​​ള​​യ​​വ​​ളെ ഒ​​രു മാ​​നേ​​ജ്മെ​​ൻ​റ്​ സ്​​​കൂ​​ളി​​ൽ ടീ​​ച്ച​​റാ​​യി ക​​യ​​റ്റു​​ക​​യും, അ​​വ​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​നാ​​യൊ​​രു അ​​ധ്യാ​​പ​​ക​​നെ​​ക്കൊ​​ണ്ട് കെ​​ട്ടി​​ക്കു​​ക​​യും ചെ​​യ്തു. ആ​​ൺ​​മ​​ക്ക​​ളെ​​ക്കൊ​​ണ്ട് ന​​ല്ല ത​​റ​​വാ​​ട്ടി​​ൽ​നി​​ന്നും ക​​ല്യാ​​ണം​ ക​​ഴി​​പ്പി​​ച്ച് അ​​യാ​​ൾ അ​​വ​​രു​​ടെ മ​​ക്ക​​ളു​​ടെ ഗ്രാ​​ൻ​ഡ്​​പ​​യാ​​യി! സു​​ഖം. സ​​ന്തോ​​ഷം.

പ്ര​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ച് നാ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ, പാ​​ട​​ത്തെ ന​​ന​​വു​​ള്ള മ​​ണ്ണും, വാ​​ഴ​​ത്തോ​​പ്പി​​ലെ ത​​ണു​​ത്ത കാ​​റ്റും പി​​ന്നെ​​യും മാ​​ടി​​വി​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ​​യാ​​ണ് കൈ​​ക്കോ​​ട്ടു​​മെ​​ടു​​ത്ത് വീ​​ണ്ടും നീ​​ളി​​ക്ക​​ണ്ട​​ത്തി​​ലേ​​ക്കി​​റ​​ങ്ങി​​യ​​ത്. മ​​ക്ക​​ൾ​​ക്കൊ​​ന്നും അ​​ത​​ത്ര പി​​ടി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് അ​​യാ​​ൾ​​ക്കും നി​​ശ്ച​​യ​​മു​​ണ്ട്.
ഗോ​​പാ​​ല​​ൻ പാ​​കി​​യി​​ട്ടു​​പോ​​യ വി​​ള​​വെ​​ടു​​പ്പിെ​​ൻ​റ വി​​ത്ത് അ​​യാ​​ൾ​​ക്കു​​ള്ളി​​ൽ ഒ​​രു ക​​ണ​​ക്കെ​​ടു​​പ്പാ​​യി മു​​ള​​ച്ച​​പ്പോ​​ൾ, വാ​​ഴ​​ത്ത​​റ​​യി​​ലെ ഈ​​റ​​ൻ മ​​ണ്ണി​​ലി​​രു​​ന്നു​​കൊ​​ണ്ട്, ഉ​​യ​​രു​​ന്ന ബീ​​ഡി​​പ്പു​​ക​​യു​​ടെ വ​​ല​​യ​​ങ്ങ​​ൾ അ​​യാ​​ളു​​ടെ ചി​​ന്ത​​ക​​ളി​​ലും വ​​ട്ട​​മി​​ട്ടു.

തോ​​ർ​​ത്തു​​മു​​ണ്ട്, ഒ​​ന്നു കു​​ട​​ഞ്ഞ് തോ​​ളി​​ലി​​ട്ടു​​കൊ​​ണ്ട് വീ​​ട്ടി​​ലേ​​ക്ക് ന​​ട​​ക്കു​​മ്പോ​​ൾ, എ​​വി​​ടെ​​യോ ഒ​​രു ന്യൂ​​ന​​ത​​യു​​ടെ അ​​സ്വാ​​സ്​​​ഥ്യം അ​​യാ​​ളെ മ​​ഥി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു.
ഭാ​​ര്യ​​യെ​​യും മ​​ക്ക​​ളെ​​യും മ​​രു​​മ​​ക്ക​​ളെ​​യും പേ​​ര​​ക്കു​​ട്ടി​​ക​​ളെ​​യു​​മൊ​​ക്കെ ജീ​​വ​​നാ​​ണ് അ​​യാ​​ൾ​​ക്ക്. അ​​വ​​ർ​​ക്ക് തി​​രി​​ച്ചും അ​​ങ്ങ​​നെ​​ത്ത​​ന്നെ. എ​​ന്നി​​ട്ടും എ​​ന്തോ ഒ​​രു...
ക​​ഴി​​ഞ്ഞ പ്രാ​​വ​​ശ്യം മ​​ക​​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന വി​​ല​​കൂ​​ടി​​യ മൊ​​ബൈ​​ലാ​​ണ് ഇ​​പ്പോ​​ഴും  മ​​ണ്ണു​​പു​​ര​​ണ്ട കു​​പ്പാ​​യ​​ക്കീ​​ശ​​യി​​ലു​​ള്ള​​ത്. അ​​തി​​ൽ അ​​ത്യാ​​വ​​ശ്യം വേ​​ണ്ടു​​ന്ന കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ പ​​ഠി​​ച്ചെ​​ടു​​ക്കാ​​ൻ അ​​യാ​​ൾ തു​​ട​​ക്ക​​ത്തി​​ൽ ന​​ന്നേ പാ​​ടു​​പെ​​ട്ടു. 
‘‘ഇ​​തൊ​​ന്നും ഇ​​നി​​ക്ക​​റ്യൂ​​ല മ​​ക്ക​​ളേ...!’’ അ​​യാ​​ൾ പ​​റ​​ഞ്ഞു. 

‘‘ഞ​​ങ്ങ​​ൾ നി​​ങ്ങ​​ളെ പ​​ഠി​​പ്പി​​ക്കും ഗ്രാ​​ൻ​​പാ..!’’ പേ​​ര​​മ​​ക്ക​​ൾ വി​​ട്ടു​​കൊ​​ടു​​ത്തി​​ല്ല. വാ​​ട്​​സ്​​​ആ​​പ്പി​​ൽ മെ​​സേ​​ജ് അ​​യ​​ക്കു​​ന്ന​​തും, ഫോ​​ട്ടോ അ​​യ​​ക്കു​​ന്ന​​തു​​മൊ​​ക്കെ അ​​വ​​രാ​​ണ് അ​​യാ​​ളെ പ​​ഠി​​പ്പി​​ച്ചെ​​ടു​​ത്ത​​ത്. 
‘‘ഇ​​ങ്ങ​​ളി​​തൊ​​ന്ന് കേ​​ട്ടോ​​ക്കാ​​ണീം....’’ ഹെ​​ഡ്സെ​​റ്റ് ചെ​​വി​​യി​​ൽ വെ​​ച്ചു​​കൊ​​ടു​​ത്ത് ഭാ​​ര്യ അ​​യാ​​ളോ​​ട് പ​​റ​​ഞ്ഞു. ചെ​​വി​​യി​​ൽ തി​​രു​​കി​​വെ​​ച്ച, ക​​റി​​യി​​ലി​​ട്ട പാ​​ൽ​​ച്ചേ​​മ്പിെ​​ൻ​റ വി​​ത്തു​​പോ​​ലെ​​യു​​ള്ള വെ​​ള്ള​​ക്കു​​രു​​വി​​ൽ നി​​ന്നും ജീ​​വി​​ത​​ത്തി​​ലാ​​ദ്യ​​മാ​​യി അ​​ന്ന​​യാ​​ൾ പാ​​ട്ടു​​കേ​​ട്ടു:
ഖ​​ൽ​​ബി​​ല് തേ​​നൊ​​യ്ക്ണ 
കോ​​യ്ക്കോ​​ട്
ക​​ട​​ല​​മ്മ മു​​ത്ത്ണ ക​​ര കോ​​യ്ക്കോ​​ട്
ഹ​​ലു​​വാ മ​​ന​​സ്സു​​ള്ളൊ​​രീ 
കോ​​യ്ക്കോ​​ട്
വേ​​ണേ​​ൽ ക​​ണ്ടോ​​ളീം, ച​​ങ്ങാ​​യീ 
ഞ​​മ്മ​​ളെ കോ​​യ്ക്കോ​​ട്....
അ​​യാ​​ൾ​​ക്ക​​തൊ​​രു ഹ​​ര​​മാ​​യി. ത​​ല​​യി​​ള​​ക്കി താ​​ളം​​പി​​ടി​​ച്ചു​​കൊ​​ണ്ട് അ​​യാ​​ളൊ​​രു പ​​ഴ​​യ പാ​​ട്ടാ​​യി!.
മ​ക​െ​ൻ​റ കൂ​​ട്ടു​​കാ​​ര​​നാ​​യ അ​​യ​​ൽ​​ക്കാ​​ര​​ൻ പ​​യ്യ​​ൻ അ​​വ​െ​ൻ​റ കാ​​റി​​ൽ ചും ​​എ​​ന്ന് അ​​യാ​​ളെ ക​​ട​​ന്നു​​പോ​​യി. ജോ​​ലി​​യി​​ൽ​നി​​ന്നു പി​​രി​​ഞ്ഞ പോ​​സ്​​റ്റു​​മാ​​ൻ രാ​​ഘ​​വ​​ൻ നാ​​യ​​രു​​ടെ വീ​​ട്ടു​​പ​​ടി​​ക്ക​​ലെ​​ത്തി​​യ​​പ്പോ​​ൾ, അ​​യാ​​ളു​​ണ്ട് വെ​​ളു​​ത്ത വ​​സ്​​​ത്ര​​മ​​ണി​​ഞ്ഞ് വീ​​ട്ടി​​ൽ​നി​​ന്നി​​റ​​ങ്ങു​​ന്നു.
 ‘‘ഒ​​രു മ​​ര​​ണ​​മു​​ണ്ട് മു​​ഹ​​മ്മ​​ദേ, അ​​വി​​ടെ​​യൊ​​ന്ന് പോ​​ണം....’’ കൈ ​​നീ​​ട്ടി​​ക്കൊ​​ണ്ട് രാ​​ഘ​​വ​​ൻ നാ​​യ​​ർ പ​​റ​​ഞ്ഞു.
‘‘​ൈക​​യ്യി​​ലൊ​​ക്കെ മ​​ണ്ണാ​​ണ് രാ​​ഗ​​വാ...’’ പ​​കു​​തി​​യോ​​ളം നീ​​ണ്ട കൈ ​​ഒ​​ന്നു മ​​ടി​​ച്ചു.
‘‘ഈ ​​മ​​ണ്ണ​​ല്ലേ മു​​ഹ​​മ്മ​​ദേ, ന​​മ്മു​​ടെ​​യൊ​​ക്കെ ചോ​​റ്..,’’ മ​​ടി​​യൊ​​ട്ടു​​മി​​ല്ലാ​​തെ ആ ​​കൈ പി​​ടി​​ച്ചു​​കൊ​​ണ്ട് അ​​യാ​​ൾ പു​​ഞ്ചി​​രി​​ച്ചു: 
‘‘കു​​ട്ട്യോ​​ൾ​​ക്കൊ​​ക്കെ സു​​ഖ​​ല്ലേ...?’’
‘‘അ​​ൽ​​ഹം​​ദു​​ലി​​ല്ലാ​​ഹ്...’’ അ​​യാ​​ൾ പ​​റ​​ഞ്ഞു. 
ന​​ട​​ന്ന് വീ​​ടെ​​ത്താ​​റാ​​യ​​പ്പോ​​ഴേ​​ക്കും അ​​യാ​​ൾ​​ക്ക് ന​​ന്നേ ക്ഷീ​​ണം തോ​​ന്നി. തൊ​​ണ്ട ന​​ല്ല​​പോ​​ലെ വ​​ര​​ണ്ട് ഒ​​ട്ടി​​പ്പി​​ടി​​ച്ചു.
പോ​​ർ​​ച്ചി​​ൽ മ​​ക​​ൻ​ വ​​ന്ന കാ​​ർ കി​​ട​​ക്കു​​ന്നു​​ണ്ട്. മ​​ക​​ളും മ​​രു​​മ​​ക​​നും പേ​​ര​​ക്കു​​ട്ടി​​ക​​ളും വ​​ന്ന വാ​​ഹ​​ന​​വും തൊ​​ട്ട​​പ്പു​​റ​​ത്തു​​ണ്ട്. പു​​റ​​ത്തൊ​​ന്നും ആ​​രെ​​യും കാ​​ണു​​ന്നി​​ല്ല. വാ​​തി​​ൽ അ​​ട​​ഞ്ഞു കി​​ട​​ക്കു​​ന്നു.
അ​​യാ​​ൾ​​ക്ക​​റി​​യാം, അ​​വ​​രെ​​ല്ലാം ഇ​​പ്പോ​​ൾ ഓ​​രോ തു​​രു​​ത്തു​​ക​​ളി​​ൽ ആ​​യി​​രി​​ക്കും. ചെ​​വി​​യി​​ൽ ഹെ​​ഡ്ഫോ​​ണും വെ​​ച്ചു​​കൊ​​ണ്ട് ഭാ​​ര്യ അ​​ടു​​ക്ക​​ള​​യി​​ൽ ച​​പ്പാ​​ത്തി മേ​​ക്ക​​റി​​ൽ ച​​പ്പാ​​ത്തി വീ​​ർ​​പ്പി​​ച്ചെ​​ടു​​ക്കു​​ക​​യോ, ചി​​ക്ക​​ൻ പൊ​​രി​​ക്കാ​​നു​​ള്ള മ​​സാ​​ല​​ക്കൂ​​ട്ട് ത​​യാ​​റാ​​ക്കു​​ക​​യോ ആ​​യി​​രി​​ക്കും. 
മ​​ക്ക​​ളും മ​​രു​​മ​​ക്ക​​ളും, പേ​​ര​​ക്കു​​ട്ടി​​ക​​ളും ഒ​​ക്കെ മൊ​​ബൈ​​ലി​​ൽ ഗെ​​യിം ക​​ളി​​ക്കു​​ക​​യോ, ചാ​​റ്റ് ചെ​​യ്യു​​ക​​യോ ആ​​യി​​രി​​ക്കും. ഇ​​പ്പോ​​ൾ വി​​ളി​​ച്ചാ​​ലോ, കാ​ളി​ങ്​ ബെ​​ല്ല​​ടി​​ച്ചാ​​ലോ ആ​​രും കേ​​ൾ​​ക്കാ​​നി​​ട​​യി​​ല്ലെ​​ന്ന് അ​​യാ​​ൾ​​ക്ക് അ​​നു​​ഭ​​വ​​മു​​ണ്ട്.
അ​​യാ​​ൾ ത​െ​​ൻ​റ കീ​​ശ​​യി​​ൽ​നി​​ന്ന്​ മൊ​​ബൈ​​ൽ ഫോ​​ണെ​​ടു​​ത്ത്, വാ​​ഴ​​ക്ക​​റ​​പു​​ര​​ളാ​​തെ ശ്ര​​ദ്ധി​​ച്ചു​​കൊ​​ണ്ട്, വാ​​ട്​​സ്​​ആ​​പ്പി​​ലെ ഫാ​​മി​​ലി ഗ്രൂ​​പ്പി​​ൽ മ​​ല​​യാ​​ള​​ത്തി​​ൽ എ​​ഴു​​താ​​ൻ തു​​ട​​ങ്ങി:
‘ഞാ​​നി​​വ​​ടെ, വീ​​ടിെ​​ൻ​റ പു​​റ​​ത്തു​​ണ്ട്. എ​​നി​​ക്ക് ഒ​​രു ഗ്ലാ​​സ്​ വെ​​ള്ളം വേ​​ണം...’
തോ​​ളി​​ലെ തോ​​ർ​​ത്ത് മു​​ണ്ടെ​​ടു​​ത്ത് ക​​സേ​​ര​​യി​​ൽ വി​​രി​​ച്ചി​​ട്ട്, മൊ​​ബൈ​​ലിെ​​ൻ​റ ചാ​​റ്റ് ബോ​​ക്സി​​ൽ നീ​​ല ടി​​ക്കു​​ക​​ൾ വ​​രു​​ന്ന​​തും നോ​​ക്കി അ​​യാ​​ൾ പ​​തി​​യെ ചാ​​രു​​ക​​സേ​​ര​​യി​​ലേ​​ക്ക് ചാ​​ഞ്ഞു.
l

Loading...
COMMENTS