ഗൗരിലങ്കേഷിന്‍റെ ഓർമയിൽ ഒരു കവിത

15:56 PM
09/09/2017

പുലിയിറക്കം

ഒരിക്കലും
വരില്ലെന്ന ഉറപ്പിലാണ്
പുലി വരുന്നേ എന്ന് വിളിച്ച് പറഞ്ഞത്.

ബുദ്ധനുണ്ട്
ഗാന്ധിയുണ്ട്
നാട്നീളെ ദൈവമുണ്ട്
കാടില്ല, ഇരുളില്ല, മറവില്ല, പഴുതില്ല
വഴി നീളെ വിളക്കുണ്ട്
പുലി പോയൊരെലി പോലും വരുമോ
ഈയുറപ്പിലിറങ്ങി നടന്നു
വിജനത്തിലും കൈപോലും തലയ്ക്കുവെക്കാതുറങ്ങി
വെറുതെ സങ്കല്പസുഖത്തിനൊരു
ദുസ്വപ്നം കണ്ടതാണ്
വാതിലിലൊരുപോള തുറന്നിട്ടതാണ്

പയ്യിനെച്ചൊല്ലിയുള്ള
ബഹളമൊക്കെ കേട്ടപ്പോഴും
തിരിഞ്ഞു കിടന്നുറങ്ങി
എവിടെ വരാന്‍ ?
എങ്ങനെ വരാന്‍?

പശുവിന്‍റെ പിന്നാലെ വന്നത്
പക്ഷെ പുലി തന്നെയായിരുന്നു
രാത്രിയത്തെ മുരള്‍ച്ച
ഇച്ചൂര്
കഴു്ത്തിലിറങ്ങുന്ന
ഈ നഖങ്ങള്‍ പുലി തന്നെ.
കൈകാലുകളററു
തല ചൂടുള്ള വായയില്‍
ഇനിയും സമ്മതിക്കാതിരുന്നിട്ട് കാരൃമില്ല
വന്നത് പുലിതന്നെ.
വളരെയായൊന്നും തിന്നാന്‍ കിട്ടാത്ത
എന്തുതിന്നാനും മടിക്കാത്ത
ആ വൃത്തികെട്ട പുലി .

(പുലിയിറക്കം ഗൗരി ലങ്കേഷിന്)

Loading...
COMMENTS