Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യ് നിങ്ങടമ്മയെങ്കില്‍

text_fields
bookmark_border
പയ്യ് നിങ്ങടമ്മയെങ്കില്‍
cancel

കെ പി. ശശിയുടെ 'മദര്‍ഹുഡ്' എന്ന ഇംഗ്ളീഷ് കവിതയുടെ സ്വതന്ത്ര പരിഭാഷ.

മൊഴിമാറ്റം: അന്‍വര്‍ അലി

 

പയ്യ് നിങ്ങടമ്മയെങ്കില്‍
കുറ്റീക്കെട്ടല്ലേ

പയ്യ് നിങ്ങടമ്മയെങ്കില്‍
പാലു വിക്കല്ലേ

പയ്യ് നിങ്ങടമ്മയെങ്കില്‍
മൂക്കുകയറില്‍ കോര്‍ക്കല്ലേ
മൂക്കുകയറില്‍ കോര്‍ത്തിട്ടമ്മേ
കാലിച്ചന്തയ്ക്ക് തെളിക്കല്ലേ
കാലിച്ചന്ത തോറും അമ്മയെ
വാങ്ങല്ലേ വിറ്റുതൊലയ്ക്കല്ലേ

പയ്യ് നിങ്ങടമ്മയെങ്കില്‍
തല്ലല്ലേ മുല പിഴിയല്ലേ
പാലുകമ്പനിക്കൂറ്റന്മാര്‍ക്കതു
കൊഴുത്തുതടിക്കാന്‍ കൊടുക്കല്ലേ

പയ്യ് നിങ്ങടമ്മയെങ്കില്‍
ബീഫു കേറ്റിയയക്കല്ലേ
ബീഫു കേറ്റിയയച്ചു ലോക
ച്ചന്ത തോറും ഞെളിയല്ലേ

പയ്യ് നിങ്ങടെ അമ്മയോ? എങ്കില്‍
അച്ഛനെന്തൊരു പോക്രി!
പയ്യ് നിങ്ങടെ അമ്മയോ? എങ്കില്‍
നാലു കാലില്‍ നടക്കിന്‍!

അമ്മ പയ്യാണല്ലേ? നിങ്ങടെ
കൊമ്പു ഞങ്ങള്‍ കണ്ടു ആ
കൊമ്പുയര്‍ത്തി മറ്റുള്ളോരെ
കുത്തുന്നതും കണ്ടു

അമ്മ പയ്യാണെങ്കി,ലുച്ചീല്‍
കൊമ്പു വളര്‍ന്നോട്ടെ ആ
കൊമ്പുകൊണ്ട് മറ്റുള്ളോരെ
കുത്തിനോവിക്കല്ലേ

മറ്റുള്ളോരും നിങ്ങളെപ്പോല്‍
ഇവിടത്തെന്നെ പിറന്നോര്‍
മറ്റുള്ളോരും നിങ്ങളെപ്പോല്‍
ഇവിടത്തെന്നെ വളര്‍ന്നോര്‍

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story