Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസക്കറിയ ബസാറിലെ ...

സക്കറിയ ബസാറിലെ  പെരുന്നാൾ രാവുകൾ  

text_fields
bookmark_border
സക്കറിയ ബസാറിലെ  പെരുന്നാൾ രാവുകൾ  
cancel

ഓർമകളിൽ പെരുന്നാൾ കാലത്തിന്റെ സ്നേഹവും ഒത്തൊരുമയും ചുരത്തുന്ന ഒരുപാട് നല്ല ഓർമ്മകൾ ഇന്നും മനസിൽ മായാതെയുണ്ട്. ജന്മനാടായ ആലപ്പുഴയിലെ പഴയ വീട്ടിലേക്കാണ് എ.എം ആരിഫ് എം.എൽ.എയുടെ പെരുന്നാൾ ഓർമ്മകൾ കൂട്ടികൊണ്ട് പോകുന്നത്. പോലീസ് ഉദ്യോഗസ്ഥനായ പിതാവ് അബ്ദുൽ മജീദും മാതാവ് നബീസയും സഹോദരങ്ങളായ അൻവാസും അൻസാരിയും ഉള്ള വീട്ടിലേക്ക്. പ്രയാസങ്ങളും കൊച്ചു ദുരിതങ്ങളും അലട്ടിയിരുന്ന കാലത്തേക്ക്. പെരുന്നാൾ പിറകണ്ടാൽ പിന്നെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. പെരുന്നാൾ രാവുകൾ കൂടുതലും ചെലവഴിച്ചത് സക്കരിയ ബസാറിലെ തെരുഓരങ്ങളിലും. രാത്രിവൈകും കൂട്ടുകാരുമൊത്ത് ഒരു ആഘോഷമായിരുന്നു ബസാറിലെ തെരുവിൽ. കാലമെത്ര കടന്നുപോയാലും ആ ഓർമ്മകൾ മനസിൽ നിന്ന് മായില്ല. ഏറെ നാളത്തെ കാത്തിരിപ്പിന്  ശേഷം പെരുന്നാളിന് കിട്ടുന്ന പുത്തൻ കുപ്പായതിൽ അത്തറും പൂശി വാപ്പയുടെ കൂടെയുള്ള പെരുന്നാൾ നമസ്ക്കരത്തിന്റെ ഓർമ്മകൾ മനസ്സിൽ ഇന്നും മിന്നുനുണ്ട്.

Arif-family
ആരിഫ് കുടുംബത്തോടൊപ്പം
 

വീടിന് അടുത്തുള്ള ജമാഅത്ത് പള്ളിയിലായിരുന്നു നമസ്കാരങ്ങൾ. വർഷത്തിൽ ഒരു പാന്‍റും ഷർട്ടും ഉറപ്പായിരുന്നു ഞങ്ങൾക്ക്. ഇന്നിപ്പോൾ എല്ലാം എപ്പോയും പുത്തനാണ്. എന്നാൽ,പഴമയുടെ കാമ്പറിയാത്ത  കൊണ്ട് പുതുമയുടെ പവിത്രത സ്പർശിക്കാൻ ആകുന്നില്ല. ചെറുപ്പത്തിലെ ഓരോ പെരുന്നാളും ആറ്റുനോറ്റാണ് വരവേറ്റിരുന്നത്. കുടുംബക്കാരും കുട്ടുകാരുമൊത്ത് നുണയുന്ന സ്നേഹ നിമിഷങ്ങൾ. ബലിപെരുന്നാൾ നമസ്കാരത്തിന് ശേഷം വീട്ടിൽ എത്തിയാൽ വറുത്തുപൊടിച്ച പത്തിരിപ്പോടി തിളച്ചവെള്ളത്തിൽ കുഴച്ച് മായം വരുത്തി കടലാസുകനത്തിൽ ചുട്ടെടുത്ത  ഉമ്മയുടെ പത്തിരിയും മട്ടൻ കാറിയും എത്ര കഴിച്ചാലും മതിയാവില്ലയിരുന്നു. കറികാച്ചിയതും പായസങ്ങളും എണ്ണ പലഹാരങ്ങളും അകമ്പടി സേവിക്കും. ശേഷം, വാപ്പ തയാറാക്കി തന്ന ലിസ്റ്റ് പ്രകാരം ബലിമാംസം നൽകാൻ സൈക്കിളും എടുത്ത് നേരേയൊരു പോക്കായിരുന്നു വീടുകളിലേക്കു.കൂട്ടായി സഹോദരങ്ങളും കൂട്ടുകാരും ഒപ്പം ചേരും. കുടുംബങ്ങൾ ഒത്തുകൂടുന്നത് ഉച്ചക്കാണ്. പാട്ടുകൾ പാടിയും വിശേഷങ്ങൾ പറഞ്ഞും മണിക്കൂറുകൾ ഉത്സവമാക്കിയിരുന്ന നിമിഷങ്ങൾ. പെരുന്നാൾ പെരുന്നാളിൽ കിട്ടുന്ന ചെറിയ തുക മാത്രമായിരുന്നു അന്നത്തെ ഏകവരുമാനം. ആവശ്യമുള്ളത് ചെലവഴിച്ച ശേഷം ബാക്കി ഒരു കുടുക്കയിൽ സൂക്ഷിച്ചുവെക്കും. മുടിനീട്ടി വളർത്താൻ അക്കാലത്ത് ഫാഷനായിരുന്നു. എന്നാൽ,വാപ്പക്ക് തീരെ ഇഷ്ടമില്ലായിരുന്നതും അത് തന്നെയായിരുന്നു. പെരുന്നാൾ തലേന്ന് മുടിപറ്റെ വെട്ടുന്നതാണ് ഏക സങ്കടം.

കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കൽ വാപ്പക്ക് നിർബന്ധമായിരുന്നു.ഇന്നത്തെ പെരുന്നാളിനെക്കാളും പൊലിമയും ഭംഗിയും കുട്ടിക്കാലത്തെ ഈദിന് ആയിരുന്നു. ഇന്നത്തെ പെരുന്നാൾ ആഘോഷങ്ങൾ ഭാര്യ ഡോ.ഷഹനാസ് ബീഗത്തോടും മക്കളായ സൽമാനും റിസ്‌വാനക്കും ഒപ്പം തിരുമ്പാടിയിലെ ആരുണ്യം വീട്ടിലാണ്. രാവിലെ മകനുമൊത്ത് മസ്താൻ പള്ളയിലാണ് ഈദ് നമസ്ക്കാരം. ശേഷം ഉമ്മയുടെ അടുത്ത് പോയി ഭക്ഷണം കഴിച്ച  ശേഷമാണ് വീട്ടിലേക്കുള്ള മടക്കം. എൽ.എൽ.ബി പഠനം ആരംഭിച്ച ശേഷമാണ് വാപ്പ മരിക്കുന്നത്. താൻ അഭിഭാഷകൻ ആകുന്നതും മൂന്ന് തവണ അരൂർ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് എം.എൽ.എ ആയതും കാണാൻ വാപ്പ ഇല്ലായിരുന്നത് വലിയൊരു സങ്കടമായി ഇന്നും ഉള്ളിലുണ്ട്. എന്നാലും, മക്കൾ എല്ലാം നലൊരു നിലയിൽ എത്തുമെന്ന കാര്യത്തിൽ വാപ്പാക്ക് ഒട്ടും ആശങ്കകൾ ഇല്ലായിരുന്നു. കുടുംബമൊത്ത് എല്ലാ തവണത്തെ പോലെ കഴിഞ്ഞ നോമ്പുകളും അനുഷ്ഠിക്കാൻ സാധിച്ചു. കുടുംബക്കാരെ ഒക്കെ വിളിച്ചു നോമ്പ് തുറകളും നടത്തിയിരുന്നു. വലിയ തിരക്കുകൾക്കിടയിൽ ജങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനിടെ  ഭാര്യയുടെയും മക്കളുടെയും പരിഭവങ്ങൾ കേൾക്കാനും കുടുംബം ബന്ധങ്ങൾ പവിത്രമായി നിലനിർത്താനും നന്നായി ശ്രമിക്കുന്നുണ്ട്. സംസ്ഥാനം ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. നീതിക്കും സമാധാനത്തിനും സുരക്ഷിതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെടുന്ന ഞങ്ങൾക്ക് ഈ ബലിപെരുന്നാൾ കാലം പിന്തുണയുടെ നാളുകൾ കൂടെയാണ്.

ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് ഇത്തവണയു പെരുന്നാളിന് ആലപ്പുഴയിലെ വീട്ടിലുണ്ടാകും ഉമ്മക്കും കുടുംബത്തിനുമൊപ്പം.

Show Full Article
TAGS:Arif Ali mla perunal memoirs literature news malayalam news 
Web Title - Perunal memories of Arif MLA-Literature news
Next Story