Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകടലിനെ ഇത്രമേൽ...

കടലിനെ ഇത്രമേൽ സ്​നേഹിച്ചൊരാൾ

text_fields
bookmark_border
hanna-mina
cancel
camera_alt????? ???

20ാം നൂറ്റാണ്ട്​ കണ്ട അറബി നോവൽ ശാഖയിലെ കുലപതികളിലൊരാളായിരുന്നു ആഗസ്​റ്റ്​ 21ന്​ ഡമസ്​കസിൽ നിര്യാതനായ സിറിയൻ നോവലിസ്​റ്റ്​ ഹന്നാ മീന. അറബി നോവലിൽ സോഷ്യലിസ്​റ്റ്​ റിയലിസത്തി​​​െൻറ പതാക വഹിച്ച ആദ്യ തലമുറയിലെ അവസാന കണ്ണിയാണ്​ ഇതോടെ അറ്റുപോകുന്നത്​. ത​​​െൻറ മഹത്തായ സൃഷ്​ടികളിലൂടെ ചൂഷിതരായ പാവങ്ങളെക്കുറിച്ച്​ മാത്രം ശബ്​ദിച്ചുകൊണ്ടിരുന്നൊരാൾ. ഒന്നര സഹസ്രാബ്​ദം നീണ്ട അറബി കവിതയുടെ ആധിപത്യത്തിനുമേൽ നോവൽ ശാഖയെ പ്രതിഷ്​ഠിച്ച പ്രതിഭാശാലി.

ഒാ​േട്ടാമൻ സാമ്രാജ്യത്തി​​​െൻറ തകർച്ചയെ തുടർന്ന്​ ഫ്രഞ്ച്​ മാൻഡേറ്റ്​ ഭരണത്തിലായ സിറിയയിലെ വടക്ക്​-പടിഞ്ഞാറൻ തുറമുഖ നഗരമായ ലതാക്കിയയിലായിരുന്നു 1924ൽ ഹന്നാ മീന ജനിച്ചത്​. പട്ടിണി കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാവാത്ത ബാല്യം. 1939ൽ തുർക്കിയുടെ ഭാഗമാകുന്നതുവരെ മറ്റൊരു തുറമുഖ നഗരമായ അലക്സാണ്ട്രാറ്റയായിരുന്നു കുട്ടിയായ ഹന്നാ മീന വളർന്നത്​. തുടർന്ന്​ വീണ്ടും ലതാക്കിയയിൽ തിരിച്ചെത്തി.

ജീവിക്കാനായി ആ യുവാവിന്​ ചെയ്യേണ്ടിവന്ന ​േജാലികൾക്ക്​ കണക്കില്ല. ബാർബർ, മെക്കാനിക്​, തുറമുഖത്തെ ചുമട്ടുകാരൻ, മരുന്നുകടയിലെ ജീവനക്കാരൻ അങ്ങനെ പലതും. ലതാക്കിയയിലെ അക്ഷരാഭ്യാസമില്ലാത്ത പാവപ്പെട്ട തൊഴിലാളികൾക്കായി പരാതികൾ എഴുതിനൽകുന്നതായിരുന്നു ഒഴിവുനേരങ്ങളിൽ ഹന്നാ മീനയുടെ പ്രധാന പണി. സോഷ്യലിസ്​റ്റ്​ ആശയങ്ങൾ പ്രചരിപ്പിച്ചതി​​​െൻറ പേരിൽ സിറിയയിലെ വിവിധ ഭരണകൂടങ്ങൾ നിരന്തരമെന്നോണം അദ്ദേഹത്തെ വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്​തു. അതിനാൽതന്നെ അയൽ നാടായ ബൈറൂത്തിലായിരുന്നു കൂടുതൽ കാലവും കഴിയാൻ യോഗം.

കടൽ അതി​​​െൻറ സർവ നിഗൂഢതകളോടും വൈരുധ്യങ്ങളോടുംകൂടി തന്നെ ഏതാണ്ട്​ മിക്ക കൃതികളിലും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്​ ചോദിച്ചപ്പോൾ ഒരിക്കൽ ഹന്നാ മീന പറഞ്ഞു: ‘‘കടൽ എനിക്കെന്നും പ്രചോദനം തന്നെയായിരുന്നു. പ്രക്ഷുബ്​ധമായ കടൽത്തിരമാലകളേറ്റ്​ നനഞ്ഞവയാണ് എ​​​െൻറ മിക്ക കൃതികളും. കടലിലെ മത്സ്യങ്ങൾ തന്നെയായിരുന്നു എ​​​െൻറ മാംസമെന്നും ഉപ്പുവെള്ളം രക്തവും, സ്രാവുകളുമായുള്ള പോരാട്ടം സ്വന്തം ജീവിതസമരവും തന്നെയായിരുന്നു. കടലിലെ കൊടുങ്കാറ്റുകൾ എ​​​െൻറ തൊലിപ്പുറത്തവശേഷിപ്പിച്ചത്​ എത്രയെത്ര പാടുകളാണെന്നോ! കടലേ എന്ന്​ ആളുകൾ വിളിച്ചപ്പോഴൊക്കെ വിളി കേട്ടത്​ ഞാനായിരുന്നു. കടൽ ഞാൻ തന്നെയാണ്​. അതിലാണ്​ ഞാൻ പെറ്റുവീണത്​. അതിനുള്ളിൽ മരിക്കാനായെങ്കിലെന്ന്​ കൊതിച്ചുപോകുന്നു. ‘സ്വന്തം ഖബറിലെ സ്​മാരകശിലയിൽ എന്തെഴുതിവെക്കാനാണ്​ ആഗ്രഹമെന്ന്​ ചോദിച്ചാൽ ഞാൻ പറയും: ‘‘കടലിനെ പ്രണയിച്ചിട്ടും ദാഹം തീരാത്തൊരാൾ!’’

1954ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘അൽ-മസാബീഹ്​ അൽ-സുർഖ്​’ (നീല റാന്തലുകൾ) എന്ന ആദ്യ നോവൽ മുതൽതന്നെ വർഗ സംഘർഷത്തിലൂന്നിയ പ്രമേയങ്ങളുടെ ആരാധകനാവുകയായിരുന്നു ഹന്നാ മീന. എഴുതിയ 30ഒാളം നോവലുകളിൽ എ​െട്ടണ്ണം പൂർണമായും കടലിനെയും അതിലെ മനുഷ്യരെയും ചുറ്റിപ്പറ്റിയാണ്​. ഹന്നാ മീന ജീവിച്ചതൊക്കെയും കടൽത്തീര പ്രദേശങ്ങളിലായിരുന്നു. തുറമുഖത്തെ ചുമട്ടുകാരനായും നാവികനായും ജീവിച്ച അനുഭവങ്ങൾ വേറെയും.

കടലിനെ ഇത്രയേറെ ഹൃദ്യമായൊരനുഭവമായി ചിത്രീകരിച്ച വേറൊരു അറബി എഴുത്തുകാരനുമില്ല എന്ന്​ തന്നെ പറയാം. കടലും കടൽ ജീവിതവും അതി​​​െൻറ സർവ ഭാവങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുകയാണ്​ ഹന്നാ മീനയുടെ കൃതികളിൽ. ഇവയിൽ ഏതാണ്ട്​ മിക്ക കൃതികളും ആത്മ കഥാസ്​പർശമുള്ളവയുമാണ്​. ത​​​െൻറ ജീവിതമാകെ വിവിധ നോവലുകളിലായി വായനക്കാർക്ക്​ മുന്നിൽ തുറന്നുവെച്ചതിനാൽ ആത്മകഥയെഴുതാൻ തയാറാകാതിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.

കടലിനെയും മുക്കുവരെയും നാവികരെയും കുറിച്ച്​ നിരന്തരമെഴുതാൻ ഹന്നാ മീനക്ക്​ ദാഹം തന്നെയായിരുന്നു. മാസ്​റ്റർപീസ്​ കൃതിയായി വിലയിരുത്തപ്പെടുന്ന ‘അൽ-ശിറാഇ്​ വൽ-ആസിഫ’ (കപ്പൽപ്പായയും കൊടുങ്കാറ്റും), ‘ഹികായതു ബഹ്​ഹാർ’ (ഒരു നാവിക​​​െൻറ കഥ), ‘അൽ-മർഫ ഉൽ ബഇൗദ്​’ (വിദൂര തുറമുഖം), ‘അൽ-ബഹ്​ർ വസ്സഫീന വഹിയ’ (കടലും കപ്പലും പിന്നെ അവളും) തുടങ്ങിയ നോവലുകളിലെല്ലാം അദ്ദേഹം കടലിനെക്കുറിച്ച്​ മാത്രമാണ്​ എഴുതിയത്​. ’90കളിൽ വർഗ വ്യത്യാസത്തിലൂന്നിയ ആശയങ്ങൾ കൂടുതൽ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ്​ ഹന്നാ മീന ശ്രദ്ധിച്ചത്​. പാവങ്ങളുടെയും ചൂഷിതരുടെയും കഥകൾ പറയാൻ വിവിധ കാലങ്ങളിൽ വിവിധ സ​േങ്കതങ്ങൾ സ്വീകരിച്ചതിലൂടെ ത​​​െൻറ സർഗാത്മകതയിൽ വൈവിധ്യം നിലനിർത്താനും​ അദ്ദേഹത്തിനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newshanna minaSyrian novelist
News Summary - memoir of hanna mina Syrian novelist -literature news
Next Story