കവിതയുടെ കൂട് വിട്ട് അവന്‍ പറന്ന് അകന്നു
text_fieldsഎഴുതിയ കവിതകളിലെല്ലാം തന്‍റെ ജീവിതത്തെ നിറച്ചുവെച്ച യുവകവി ജിനേഷ് മടപ്പള്ളി ഓര്‍മ്മയായി. ജിനേഷ് നേരത്തെ എഴുതിയ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നൊരാള്‍ എന്ന കവിതയിലെ നൊമ്പരങ്ങള്‍ വായനക്കാരെ പിടിച്ചുലക്കുകയാണിപ്പോള്‍. വായിച്ചറിഞ്ഞവര്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി ജിനേഷ് സ്വയം ജീവനൊടുക്കുകയായിരുന്നു. എഴുതാന്‍ നിരവധി കവിതകളും പങ്കുവെക്കാന്‍ നിരവധി സ്വപ്നം കൊണ്ടുനടന്ന കവിയെയാണ് ജിനേഷിന്‍െറ വിയോഗത്തിലൂടെ നഷ്ടമായത്.
ഇക്കഴിഞ്ഞ ജനുവരി 31നാണ് ജിനേഷ് മടപ്പള്ളിയുടെ `രോഗാതുരമായ സ്നേഹത്തി 225' കവിതകള്‍ വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ആര്‍. ഉണ്ണി പ്രകാശനം ചെയ്തത്. വായനാസമൂഹം ഇരുകൈനീട്ടി പുസ്തകം ഏറ്റുവാങ്ങിയ സന്തോഷത്തിനിടയിലാണ് അമ്മ പത്മിനി അസുഖം ബാധിതയാവുന്നത്. ഏപ്രില്‍ 16ന് അമ്മ മരണപ്പെട്ടു. ഈ ഒറ്റപ്പെടലില്‍ നിന്നാവാം ജിനേഷിന്‍െറ വഴികള്‍ മാറിയത്.
മത്സ്യ കന്യകയെ കാണിച്ച്
കൊതിപ്പിച്ചിട്ടുണ്ടാവണം
കടല്‍
അല്ലാതെ
മറ്റെന്ത് കാരണത്താലാണ്
നട്ടുച്ചയില്‍
ചുട്ടുപൊള്ളുമ്പാള്‍ പോലും
പുഴയിലേക കുളത്തിലോ ഇറങ്ങി
തൊണ്ട നനയ്ക്കാതിരുന്ന സൂര്യന്‍
തണുത്തുതുടങ്ങിയ സന്ധ്യയില്‍
ഉപ്പുവെള്ളത്തിലേക്ക്
എടുത്തുചാടി
കെട്ടുകളഞ്ഞത്
(വിചാരണ, ജിനേഷ് മടപ്പള്ളി).
`നീ മടങ്ങുകയാണല്ളോ
ഉന്മാദത്തിന്‍െറ
പച്ചമഷിയാല്‍ എഴുതിയ നിന്നെ
ഇനി എങ്ങനെ എഴുതണം
നിന്‍െറ ഇഷ്ടനിറമായ വയലറ്റില്‍
ഒരിക്കല്‍ ഇഷ്ടനിറങ്ങളായിരുന്ന
നീലയില്‍ മഞ്ഞയില്‍
കൊടിയ വിഷാദത്തിന്‍െറ കറുത്ത മഷിപ്പേനയാല്‍
വഴിനീളെ എഴുതുന്നു ഞാന്‍'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
