ഇനി ഞാൻ തനിച്ച്
text_fieldsആധുനിക എഴുത്തുകാർപോലും മടിച്ച സർഗാത്മക ധിക്കാരത്തിന് തേൻറടം കാണിച്ചതാണ് പുനത്തിൽ കുഞ്ഞബ്ദുള്ള മലയാള ഭാഷക്ക് നൽകിയ മഹത്തായ സംഭാവന. ഭാരമുള്ള ഭാഷ ഒഴിവാക്കി ലളിതമായവ ഉപയോഗിച്ചതിനാൽ ആർക്കും മനസ്സിലാവുന്നതായി അേദ്ദഹത്തിെൻറ സാഹിത്യരചനകൾ. എങ്കിലും അഗാധമായ കാഴ്ചപ്പാടുകൾ അവയിലെല്ലാം കാണാനാകും. വായനക്കാരെ എപ്പോഴും പ്രകോപിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ രീതി. അവരെ സ്വസ്ഥമായിരിക്കാൻ അനുവദിക്കാഞ്ഞിട്ടുകൂടി വായനക്കാർ പുനത്തിലുമായി കൂടുതൽ അടുക്കുന്ന കാഴ്ചയാണുണ്ടായത്. ഞാൻ എഴുത്തിനുവേണ്ടി എല്ലാം നഷ്ടപ്പെടുത്തി എന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നത്. സത്യത്തിൽ എഴുത്തിലൂടെ അദ്ദേഹം സ്വന്തം രാഷ്ട്രീയവും തത്ത്വചിന്തയുമെല്ലാം വിളിച്ചുപറയുകയായിരുന്നു.പുനത്തിലിെൻറ തുറന്നുപറച്ചിലുകൾ ചിലതെങ്കിലും ഭാവനസൃഷ്ടികളായിരുന്നു. എന്നിരുന്നാലും യാഥാർഥ്യത്തിെൻറയും സങ്കൽപത്തിെൻറയും ഇടയിലുള്ള വിടവ് ഇല്ലാതാക്കിയുള്ളതായിരുന്നു എഴുത്തുകൾ. പല അനിഷ്ടങ്ങളും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഒരിക്കൽേപാലും പുനത്തിലിന് പതർച്ച ഉണ്ടായിട്ടില്ല.
ഒരേ കാലഘട്ടത്തിൽ എഴുതിത്തുടങ്ങിയ ഞങ്ങൾ രണ്ടുപേരും ഒരേ നാട്ടുകാരാണ്; പുനത്തിൽ മടപ്പള്ളിയിലും ഞാൻ മയ്യഴിയിലും. എന്നിരുന്നാലും ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഡൽഹിയിൽ വെച്ചാണ്. നാട്ടിൻപുറത്തുനിന്ന് ഡൽഹിയെന്ന മഹാ നഗരത്തിലേക്ക് പറിച്ചുനടപ്പെട്ട ഞങ്ങൾ രണ്ടുപേരും അവിടെ എത്രയോ കാലം അലഞ്ഞുനടന്നിട്ടുണ്ട്. ആ അലച്ചിലുകളിലാണ് പല ജീവിതങ്ങളും കണ്ടുമനസ്സിലാക്കിയത്. ദാരിദ്ര്യവും സംഗീതവും കവിതയും എല്ലാം കൂടുതൽ മനസ്സിലാക്കിയത് ആ അലച്ചിലുകളിലൂടെയാണ്. ഡൽഹിയിൽ ഒരേ സ്ഥലത്ത് ഏറെക്കാലം ജീവിച്ച് ഒരേ കാഴ്ചകൾ കണ്ടപ്പോഴും പുനത്തിലിെൻറ മനസ്സിൽ നാടും കണ്ണനും കോരനും എല്ലാമായിരുന്നു. ഞാൻ കണ്ടതിെൻറ അപ്പുറത്തെ കാര്യങ്ങളാണ് അന്ന് അദ്ദേഹം മനസ്സിലാക്കിയത്.
കഥ, നോവൽ, ലേഖനം തുടങ്ങി പുനത്തിലിെൻറ എല്ലാ രചനകളിലും ഒരു മാന്ത്രികസ്പർശം കണ്ടെത്താനാവും. എന്തും കഥപറയുന്ന രീതിയിലായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പുനത്തിലിന് കുറച്ചു പുരസ്കാരങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ. എങ്കിലും അദ്ദേഹം ഭാഗ്യവാനാണ്. അത്രയധികമാണ് അദ്ദേഹത്തിെൻറ വായനക്കാർ. പുനത്തിലിെൻറ എഴുത്ത് പരിശോധിച്ചാൽ കരുത്ത് മുഴുവൻ നാട്ടിൻപുറങ്ങളിലാണെന്ന് കണ്ടെത്താം. സ്വന്തമായ രാഷ്ട്രീയവും തത്ത്വചിന്തയും പുനത്തിലിനുണ്ടായിരുന്നു. എെൻറ എഴുത്തിനെ കുഞ്ഞബ്ദുള്ളയിൽനിന്ന് വേർപെടുത്താനാവില്ല. വയസ്സാകുേമ്പാൾ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ജ്ഞാനപീഠം വാങ്ങണമെന്നാണ് അദ്ദേഹം ഒരിക്കലെന്നോട് പറഞ്ഞത്. ഒരാൾക്കു മാത്രം കിട്ടിയാൽ വാങ്ങരുതെന്നും സ്വപ്നം പങ്കുെവച്ചിരുന്നു. ഇതുവരെ അവെൻറ ൈകപിടിച്ചായിരുന്നു ഞാൻ നടന്നത്. ഇനി ഞാൻ തനിച്ചായി. അതാണ് എെൻറ വലിയ വേദന.