Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമരുഭൂമിയിലെ...

മരുഭൂമിയിലെ അക്ഷരോത്സവം

text_fields
bookmark_border
മരുഭൂമിയിലെ അക്ഷരോത്സവം
cancel
camera_alt??????? ????? ?????????????????? ????????????? ???? ????????????? ??????????????

മലയാളത്തോട്​ കൂടുതൽ ഇഷ്​ടം തോന്നുക, തീർച്ചയായും കേരളത്തിന്​ പുറത്തെത്തുമ്പോഴാണ്​. പച്ചപ്പ്​ പോലും മുളയ്​ക്കാത്ത മരുഭൂമിയിൽ എത്തുമ്പോൾ ആ സ്​നേഹം പത്തിരട്ടിയാകും. പച്ചപ്പ്​ മാത്രം കണ്ടു തഴച്ച കണ്ണുകൾക്കു മുന്നിൽ മരുഭൂമി മടുപ്പിക്കുന്ന ഒരു കാഴ്​ചയായിരിക്കാം. ആ ചൂടുകാറ്റിൽ എവിടെയെങ്കിലും കേൾക്കുന്ന ഒരിത്തിരി മലയാളം പോലും നമ്മ​െള കോരിത്തരിപ്പിക്കും.

മലയാള ഭാഷയെ പലവിധത്തിലൂടെ പരിപോഷിപ്പിച്ച കൃതികളും എഴുത്തുകാരും പ്രസാധകരും ഒന്നിച്ച്​ ആ മരുഭൂമിയിലേക്കിറങ്ങി വന്നാലോ...? അതായിരുന്നു ഷാർജയിലെ അന്താരാഷ്​ട്ര പുസ്​തകോത്സവം തുറന്നുതന്ന പച്ചപ്പ്​. അറിവും സംസ്​കാരവും വ്യാപിപ്പിക്കുക എന്ന ശൈഖ്​ സുൽത്താ​​െൻറ ദർശനം മുഖമുദ്രയാക്കി നടത്തുന്ന ഷാർജയിലെ ഇൗ പുസ്​തകോത്സവം ലോകത്തിലെ തന്നെ പ്രധാന മേളകളിൽ ഒന്നായിക്കഴിഞ്ഞു. ഭാഷയുടെ വസന്തകാലത്തെ മരുഭൂമിയിലേക്ക്​ വരവേൽക്കാനുള്ള പുസ്​തകമേളയുടെ രക്ഷാധികാരിയായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ പ്രത്യേക പ്രോത്സാഹനം എടുത്തു പ​റയേണ്ടതാണ്​. സമ്പന്നമായ ഇൗ പുസ്​തകോത്സവം വിവിധ നാടുകളിൽനിന്നും അറബിനാടുകളിലെത്തിയ ഗവേഷകർ, വിദ്യാർത്ഥികൾ, അക്കാദമിക വിദഗ്​ധർ എന്നിങ്ങനെയുള്ള എല്ലാ പുസ്​തക പ്രേമമികളുടെയും ആശ്രയകേന്ദ്രമായിട്ടുണ്ട്​.

ആദ്യമായി ഗൾഫിലെത്തിയ എനിക്ക്​ അൽ ​െഎൻ നഗരിയിലെ ജീവിതം കേരളത്തിലേതുപോലെ തന്നെയാണ്​ അനുഭവപ്പെട്ടത്​. എന്നാലും, നമ്മുടെ നാട്ടിലെ പോലെ പുസ്​തകങ്ങളുടെ വലിയ ശേഖരങ്ങൾ കാണാനാവി​ല്ലല്ലോ എന്നത്​ സ്വകാര്യമായ ഒരു ദുഃഖമായിരുന്നു. എന്നാൽ, ഏറെ അദ്​ഭുതപ്പെടുത്തിക്കൊണ്ട്​ വ്യത്യസ്​ത ഭാഷാ സരണികൾ ഒന്നിച്ചൊഴുകിയെത്തിയ ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവം പുതിയൊരനുഭവമായിരുന്നു എനിക്ക്​ നൽകിയത്​. നാട്​ നൽകുന്നതുപോലെ നിഷ്​കളങ്കമായ സ്​നേഹവും പങ്കുവെയ്​ക്കലുകളും രാജ്യഭേദമെന്യേ ഏവരെയും പരിഗണിക്കുന്ന ഇൗ പരിസരം പ്രവാസി മലയാളികളൂടെ ആത്​മധൈര്യത്തിന്​ ആക്കം കൂട്ടും.

അറബ്​ രാജ്യത്തി​​െൻറ സാംസ്​കാരിക നഗരിയായി ഷാർജയെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്​ ഇൗ പുസ്​തകോത്സവം. സമ്പന്നമായ സാഹിത്യ സദസ്സുകൾ, ലോകപ്രശസ്​ത സാഹിത്യ പ്രതിഭകളുമായുള്ള മുഖാമുഖം, ചർച്ചകൾ, പുസ്​തകപ്രകാശനങ്ങൾ, സെമിനാറുകൾ, ഡോക്യുമ​െൻററി- ഫിലിം പ്രദർശനങ്ങൾ, തുടങ്ങിയവ ഇൗ മേളയെ വ്യത്യസ്​തമാക്കുന്നു. ഷാർജ പുസ്​തകോത്സവത്തിൽ ഏറ്റവും കൂടുതൽ ഇടം കിട്ടുന്നത്​ മലയാള സാഹിത്യത്തിനാണ്​.കേരളത്തോടുള്ള പ്രത്യേക മമതയും സ്​നേഹവും ഭരണാധികാരികൾക്കുണ്ടെന്നു കാണിക്കുന്ന ഇൗ മേള കേരളത്തിനു ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്​.

11 ദിവസം നീണ്ടുനിന്ന അക്ഷരോത്സവത്തിൽ ലക്ഷക്കണക്കിന്​ പുസ്​തകങ്ങളാണ്​ വിൽപ്പനയ്​ക്കെത്തിയത്​. ഭാഷയുടെ, പ്രസാധകരുടെ ആരോഗ്യകരമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം കൂട്ടായ്​മകൾ വിപണന മേളയ്​ക്കുപരിയായി വിവിധ ഭാഷകളെയും സംസ്​കാരങ്ങളെയും കൂട്ടിച്ചേർക്കുന്നു. രചയിതാക്കൾക്കും സഹൃദയർക്കും തങ്ങളുടെ ആശയങ്ങൾ കൈമാറാനും ഒറ്റപ്പെട്ട പ്രവാസജീവിതത്തിനിടയിൽ തങ്ങളുടെ നാടി​​െൻറ സാമൂഹിക സാംസ്​കാരിക കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാനും ഇൗ ചർച്ചാ വേദികൾ അവസരം നൽകുന്നു. എഴുത്തുകാ​െ​ര നേരിൽ കാണാനും അവരുടെ കൈയിൽനിന്ന്​ പുസ്​തകങ്ങൾ കൈയൊപ്പിട്ട്​ നേരിട്ടു വാങ്ങാനും കിട്ടുന്ന അസുലഭ സന്ദർഭം. അറിവിനെ സ്​നേഹിക്കുന്ന ഭരണാധികാരികൾ ഒരു രാജ്യത്തിനു കിട്ടാവുന്ന സൗഭാഗ്യമാണ്​.

ലേഖിക ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവത്തിൽ

അത്തറി​​െൻറ സുഗന്ധവും ഇൗത്തപ്പഴത്തി​​െൻറ മധുരവും മാത്രമല്ല, അക്ഷരത്തി​​െൻറ തെളിച്ചവും സ്വാദും വേണ്ടുവോളം പകരുന്നയിടമാണ്​ അറബിനാട്​ എന്ന്​ ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവം തെളിയിച്ചുതരുന്നു... ഇതരമതവിശ്വാസികളെ ഉൾക്കൊള്ളാനുള്ള മനോഭാവം, പാശ്​ചാത്യനാടുക​േളാടിണങ്ങുന്ന ജീവിത ശൈലി, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ, വ്യാപാര വ്യവസായ മേഖലകളിലെ എണ്ണമറ്റ വികസനങ്ങൾ, ഒരു മലയാളിക്ക്​ അറബിനാടുകളെക്കുറിച്ചുള്ള ധാരണകൾ ഇ​െതല്ലാമാണെങ്കിലും അറിവിനായി അക്ഷരകേളിക്കായി കാത്തിരിക്കുന്ന ഒരു ജനതയുടെ തുടിപ്പറിയാൻ എനിക്കും ഇൗ വർഷത്തെ മേളയിൽ അവസരമുണ്ടായി.


(അൽ ​െഎൻ ഒയാസിസ്​ ഇൻറർനാഷനൽ സ്​കൂൾ അധ്യാപികയാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharja Book Fair
News Summary - experience of sharja international book fair - litterateur
Next Story