Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കോഴി​േക്കാ​െട്ട ബഷീർ സ്​മാരകം തടസ്സങ്ങളിൽ നീണ്ടുപോകുന്നു
cancel

കോ​ഴി​​ക്കോ​ട്​: വി​ട​പ​റ​ഞ്ഞ്​​ കാ​ൽ നൂ​റ്റാ​േ​ണ്ടാ​ട​ടു​ക്ക​ു​േ​മ്പാ​ഴും വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​ന്​ അ​ർ​ഹ​മാ​യ സ്​​മാ​ര​കം നി​ർ​മി​ക്കാ​നാ​യി​ല്ല. 1994 ജൂ​ലൈ അ​ഞ്ചി​നാ​ണ്​ അ​ദ്ദേ​ഹം വി​ട​പ​റ​ഞ്ഞ​ത്. ഏ​താ​ണ്ട്​ ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ്​ സ​ർ​ക്കാ​ർ ഗ്രാ​ൻ​റും പ​ലി​ശ​യും സ​ഹി​തം വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്​​മാ​ര​ക സ​മി​തി​യു​ടെ പേ​രി​ൽ ബാ​ങ്കി​ലു​ള്ള​ത്. ഭൂ​മി ല​ഭ്യ​മാ​ക്കി സ​മി​തി​യു​ടെ പേ​രി​ൽ ര​ജി​സ്​​റ്റ​ർ ​ചെ​യ്​​താ​ലേ തു​ക വി​നി​യോ​ഗി​ക്കാ​നാ​വൂ. ഏ​താ​ണ്ട്​ പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​ണ്​ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യി ഭൂ​മി ക​ണ്ടെ​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്. ക്രി​യാ​ത്​​മ​ക ഇ​ട​പെ​ട​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ ഭൂ​മി​ക​ണ്ടെ​ത്ത​ൽ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. 

2006ലെ ​സ​ർ​ക്കാ​റാ​ണ് സ്​​മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2008ലെ ​ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ദ്യ ഗ​ഡു​വാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​ന്ന​ത്തെ സാം​സ്​​കാ​രി​ക മ​ന്ത്രി എം.​എ. ബേ​ബി ചെ​യ​ർ​മാ​നും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യി 19 അം​ഗ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. 

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ൾ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഒ​ഴി​വാ​ക്കി. അ​വ​സാ​നം അ​ശോ​ക​പു​ര​ത്ത് ജ​വ​ഹ​ർ ന​ഗ​റി​ൽ ഒ​രേ​ക്ക​ർ സ്​​ഥ​ലം അ​നു​വ​ദി​ക്കാ​ൻ 2008 ഡി​സം​ബ​ർ 12ന്​ ​ന​ട​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഇൗ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ ചി​ല​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ അ​ത്​ മു​ട​ങ്ങി. എ​ന്നാ​ൽ, പി​ന്നീ​ട്​ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഇൗ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ മു​ൻ സ​ർ​ക്കാ​റി​ലെ സാം​സ്​​കാ​രി​ക മ​ന്ത്രി കെ.​സി. ജോ​സ​ഫ് ചെ​യ​ർ​മാ​നും കാ​വി​ൽ പി. ​മാ​ധ​വ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ഷീ​ർ സ്​​മാ​ര​ക സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഡോ. ​ആ​ർ​സു വൈ​സ്​ ചെ​യ​ർ​മാ​നും അ​ന്ന​ത്തെ ജി​ല്ല ക​ല​ക്ട​ർ എ​ൻ. പ്ര​ശാ​ന്ത് ട്ര​ഷ​റ​റു​മാ​യി​രു​ന്നു. സ​മി​തി സ​രോ​വ​ര​ത്തി​ലെ മ​ല​ബാ​ർ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ സ്​​മാ​ര​കം നി​ർ​മി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. സ്​​ഥ​ലം സം​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. മു​ൻ ക​ല​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​റി​നെ തു​ട​ർ ച​ർ​ച്ച​ക​ൾ​ക്ക്​ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഇ​തും സാ​േ​ങ്ക​തി​ക ത​ട​സ്സ​ങ്ങ​ളി​ൽ നീ​ണ്ടു​പോ​യി. 

അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ എ​ല്ലാ ജി​ല്ല​യി​ലും സാം​സ്​​കാ​രി​ക കേ​ന്ദ്രം നി​ർ​മി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട്ട്​ അ​ത്​ ബ​ഷീ​റി​​​െൻറ പേ​രി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ചും തു​ട​ർ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ ബ​ഷീ​റി​​​െൻറ മ​ക​ൻ അ​നീ​സ്​ ബ​ഷീ​ർ പ​റ​യു​ന്ന​ത്. 

സാ​ഹി​ത്യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നു​മു​ള്ള ഒ​രി​ട​മാ​യി കോ​ഴി​ക്കോ​ട്ട്​ സ്​​മാ​ര​കം ഉ​ണ്ടാ​വേ​ണ്ട​ത്​ സാ​ഹി​ത്യ​പ്രേ​മി​ക​ളു​ടെ​യും നാ​ടി​​​െൻറ​യും ആ​വ​ശ്യ​മാ​ണെ​ന്നും പ​ണം കൈ​യി​ലു​ണ്ടാ​യി​ട്ടും അ​തി​ന്​ സാ​ധി​ക്കാ​ത്ത​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഷീ​ർ ജീ​വി​ച്ച​തും ഏ​റെ പ്രി​യ​പ്പെ​ട്ട​തു​മാ​യ ന​ഗ​ര​ത്തി​ൽ സ്​​മാ​ര​കം സ്വ​പ്​​ന​മാ​യി അ​വ​ശേ​ഷി​ക്ക​വേ ജ​ന്മ​നാ​ടാ​യ ത​ല​യോ​ല​പ്പ​റ​മ്പി​ൽ സ്​​മാ​ര​കം നി​ർ​മി​ച്ചി​ട്ടു​ണ്ട്. 

Show Full Article
TAGS:basheer memmorial vaikkam muhammed basheer kerala news malayalam news 
Web Title - detained baheer memmorial in kozhikode -kerala news
Next Story