അശാന്തനോട്​ അനീതി കാട്ടിയ അക്കാദമിയുടെ ഭാഗമായിരിക്കുന്നതിൽ അപമാനം തോന്നുന്നു

18:56 PM
01/02/2018
കവിതാ ബാലകൃഷ്​ണൻ

ദലിത്​ ചിത്രകാരന്‍ അശാന്ത​​​െൻറ മൃതശരീരം ലളിതകലാ അക്കാദമിയു​െട ഹാളിൽ ​പൊതുദർശനത്തിനു വെക്കാൻ അനുവദിക്കില്ലെന്ന ക്ഷേത്രഭാരവാഹികളുടെ കൽപ്പനയ്​ക്ക്​ വിധേയരായ അക്കാദമി നടത്തിപ്പുകാർക്കെതിരെ എക്​സിക്യുട്ടീവ്​ മെമ്പർ കൂടിയായ ചിത്രകാരി ഡോ. കവിതാ ബാലകൃഷ്​ണ​​​െൻറ പ്രതിഷേധം.

അശാന്ത​​​െൻറ മൃതദേഹം മാത്രമായിരുന്നില്ല, അതൊരു കലാകാര​​​െൻറ മൃതദേഹമായിരുന്നുവെന്ന്​ ത​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽ കവിതാ ബാലകൃഷ്​ണൻ പറയുന്നു. അശാന്ത​​​െൻറ മൃതദേഹം ബഹുമാനബപൂർവം ദർബാർ ഹാളിലേക്ക്​ കടത്തിക്കൊണ്ടുവരാൻ കഴിയാതിരുന്നത്​ എന്തുകൊണ്ടാണെന്നും മു​െമ്പാന്നും  ഇല്ലാത്തവിധം ക്ഷേത്രഭാരവാഹികളുടെ അനുമതി വേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന​​ും അവർ ചോദിക്കുന്നു. ഇങ്ങനെയുള്ള ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്കാരികമായി യോജിച്ച ഇടമല്ലെന്നും എക്സിക്യുട്ടീവ്‌ മെമ്പര്‍ എന്ന നിലയില്‍ അക്കാദമിയുടെ ഭാഗമായി ഇരിക്കുന്നതില്‍ അപമാനിതയാണെന്നും കവിതാ ബാലകൃഷ്​ണൻ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലറുടെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികൾ ഭീഷണി മുഴക്കിയത്. ദർബാർ ഹാളിനു മുൻവശം തൂക്കിയിരുന്ന ആശാന്തന്‍റെ ചിത്രത്തിന്റെ ഫ്ലക്സും വലിച്ചു കീറുകയുണ്ടായി. തുടർന്ന്​ പന്തലൊഴിവാക്കി മൃതദേഹം ദർബാർ ഹാളി​​​െൻറ വരാന്തയിൽ വെക്കുകയായിരുന്നു. ഇതിനെതിരെ കലാകാരന്മാരും സാമൂഹിക പ്രവർത്തകരും ശക്​തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്​.

പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തൻ എന്ന മഹേഷ് -( 50) ബുധനാഴ്​ചയാണ്​ ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിര്യാതനായത്​. 

അശാന്തൻ
 


കവിതാ ബാലകൃഷ്​ണ​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

അശാന്തന്‍റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്‍റെ മൃതദേഹവും ആയിരുന്നു അത്. അത് ബഹുമാനപൂര്‍വ്വം കടത്തിക്കൊണ്ടുവരാന്‍ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നതെന്തേ? അതിലേയ്ക്ക് മുന്‍പൊന്നും ഇല്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി വേണ്ടിവരുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്കാരികമായി യോജിച്ച ഇടമല്ല !

എക്സിക്യുട്ടീവ്‌ മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്.

 

COMMENTS