Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമലയാളിയുടെ നഷ്ടപ്പെട്ട...

മലയാളിയുടെ നഷ്ടപ്പെട്ട നീലാംബരി

text_fields
bookmark_border
മലയാളിയുടെ നഷ്ടപ്പെട്ട നീലാംബരി
cancel

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷം തികയുകയാണ്. 2009 മെയ് 31നാണ് മാധവിക്കുട്ടി അന്തരിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ എണ്ണമറ്റ രചനകളാണ് ആ തൂലികയിൽ നിന്നും പിറന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.

ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കമലാ ദാസ്. മലയാളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അനാഥകളായ അമ്മമാര്‍ക്കും, മതനിരപേക്ഷതയ്ക്കും വേണ്ടി അവര്‍ ലോക സേവാ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതിയ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പലരും കരുതുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ നടത്തി. എന്റെ കഥ, മാനസി, ഒറ്റയടിപ്പാത, ഭയം എന്റെ നിശാവസ്ത്രം,മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ഡയറിക്കുറിപ്പുകള്‍,  കടല്‍ മയൂരം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്,  മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍,  ബാല്യകാല സ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍, മനോമി, വീണ്ടും ചില കഥകള്‍,  എന്‍റെ കഥകള്‍, സുറയ്യ പാടുന്നു, അമ്മ, സസ്‌നേഹം, വണ്ടിക്കാളകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തണുപ്പ് എന്ന ചെറുകഥയിലൂടെ സാഹിത്യ അക്കാദമി പുരസ്‌കാരം മാധവിക്കുട്ടിയെ തേടിയെത്തി. 1997ല്‍ നീര്‍മാതളം പൂത്ത കാലം എന്ന കൃതിയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, ഏഷ്യന്‍ വേള്‍ഡ് െ്രെപസ്, ഏഷ്യന്‍ പൊയട്രി െ്രെപസ്, കെന്റ് അവാര്‍ഡ് തുടങ്ങിയവയും നേടി. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 999ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. 2009 മേയ് 31ന് പൂനെയില്‍ വെച്ച് അന്തരിച്ചു.
    
മലയാളത്തില്‍ പ്രണയത്തെ തുറന്നെഴുതിയ മറ്റൊരു കഥാകാരി ഉണ്ടായിട്ടില്ല. ആമിയായും മാധവിക്കുട്ടിയായും കമലാ ദാസായും കമലാ സുരയ്യയായും അവര്‍ എഴുത്തിലും ഒപ്പം ജീവിത്തിലും പകര്‍ന്നാട്ടങ്ങള്‍ നടത്തി. പാളയം പള്ളിയുടെ പിന്നാമ്പുറത്തെ മരച്ചോട്ടില്‍ ഇന്നും ആ ഓർമകൾ ഉറങ്ങുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamala surayyamadhavikuttykamala das
Next Story