എം.ടിക്ക് നിരുപാധിക പിന്തുണയുമായി സക്കറിയ

11:55 AM
11/01/2017

കോഴിക്കോട്: നോട്ട് പിൻവലിക്കലിനെ വിമർശിച്ച എം.ടിക്കെതിരെ ഉയർന്നുവന്ന വിമർശങ്ങൾക്കെതിരെ സക്കറിയ ആഴ്ചപതിപ്പിൽ വന്ന അഭിമുഖത്തിലാണ് സഹിക്കാൻ വയ്യാതെയാണ് എം.ടി നോട്ട് പിൻവലിക്കലിനെ വിമർശിച്ചത് എന്ന് സക്കറിയ പറഞ്ഞത്. സമൂഹത്തിലെ പ്രശ്നങ്ങളോട് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രതികരിക്കുന്നവരുണ്ട്. അങ്ങനെയല്ലാത്തവരുമുണ്ട്. ഉള്ളിന്‍റെയുള്ളിൽ അവർ ജനാധിപത്യ വാദികളും മതേതര വിശ്വാസികളും ആണോ എന്നതാണ് സംശയം. പ്യൂരിറ്റി ഓഫ് ഐഡിയാസിനോട് കൂറുപുലർത്താത്ത ഒരു പ്രവൃത്തിയും എം.ടി ചെയ്തിട്ടില്ല. എം.ടി ഒരു സംഘട്ടന കുതുകിയല്ല എന്നും അഭിമുഖത്തിൽ പറയുന്നു.

COMMENTS