കോഴിക്കോട്: മയ്യഴിയുടെ നാട്ടുഭാഷ മറക്കാതിരിക്കാനാണ് താൻ ഇപ്പോഴും എഴുതുന്നതെന്ന് എം. മുകുന്ദൻ. തെൻറ ‘നൃത്തം ചെയ്യുന്ന കുടകൾ’ എന്ന നോവലിെൻറ പ്രകാശനച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എഴുതാൻ പ്രേരിപ്പിക്കുന്ന ഏറെ കഥാപാത്രങ്ങൾ മനസ്സിൽ ഇനിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഖദീജ മുംതാസിൽനിന്ന് എം.കെ. ഷബിത ആദ്യകോപ്പി സ്വീകരിച്ചു. എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. എസ്.എസ്. ശ്രീകുമാർ പുസ്തക പരിചയം നടത്തി. രവി ഡി.സി സംസാരിച്ചു.