രാഷ്​ട്രീയ പക്ഷപാതിത്വത്തെ ചൊല്ലി എഴുത്തുകാരുടെ വാക്​പോര്​

12:59 PM
11/04/2019
Rajeevan-and-Ashokan-Charuvil
ടി.പി രാജീവൻ, അശോകൻ ചരുവിൽ

തിരുവനന്തപുരം: കോഴിക്കോട്​ യു.ഡി.എഫ്​ സ്​ഥാനാർഥി എം.കെ രാഘവൻ കോഴവാങ്ങിയെന്ന വാർത്തയെ ചൊല്ലി എഴുത്തുകാരായ ടി.പി രാജീവനും അശോകൻ ചരുവിലും കൊമ്പുകോർക്കുന്നു. 

പിറന്നു വീണ കുഞ്ഞിൻെറ അരക്കെട്ടിൽ പോലും ഒളികാമറ ഉണ്ടാകാമെന്ന് അറിയുന്ന ഈ കാലത്ത്​ ഒളികാമറയിൽ കുടുങ്ങിയ എം.കെ രാഘവന്​ ത​െന്നയായിരിക്കും തൻെറ വോട്ട്​ എന്നായിരുന്നു രാജീവൻെറ ആദ്യ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ഈ പോസ്​റ്റി​െന തുടർന്നാണ്​ തർക്കം തുടങ്ങിയത്​. 

രാജീവൻ യു.ഡി.എഫ്​ സർക്കാറിലെ മന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി ആയിരുന്നുവെന്നും അദ്ദേഹം യു.ഡി.എഫുകാരനേക്കാൾ അപ്പുറമുള്ള ആളാണെന്നും ചാനൽ ചർച്ചയിൽ അശോകൻ ചരുവിൽ ആരോപിച്ചിരുന്നു. രാഘവനെ അനുകൂലിക്കുന്ന രാജീവൻെറ പോസ്​റ്റാണ്​ ഇടതുപക്ഷാനുകൂലിയായ അശോകനെ ചൊടിപ്പിച്ചത്​. 

ഇതിനോട്​ രാജീവൻ രൂക്ഷമായാണ്​ പ്രതികരിച്ചത്​. അശോകൻ ചരുവിലിൻെറ ശ്രദ്ധക്ക്​ എന്ന പേരിൽ വിശദീകരണ പോസ്​റ്റിടുകയും ചെയ്​തു. താൻ ആ പദവിയിൽ ഇരിക്കെ രാഷ്​ട്രീയ അടിസ്​ഥാനത്തിൽ പ്രവർത്തിച്ചിട്ടില്ല എന്നാണ്​ രാജീവ്​ വിശദീകരിക്കുന്നത്​. 

അതിനുള്ള അശോകൻ ചരുവിലിൻെറ മറുപടിയിൽ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷ വിരുദ്ധനും അറിയപ്പെടുന്ന കോൺഗ്രസ് സഹയാത്രികനുമായ രാജീവൻ രാഘവനെ അനുകൂലിക്കുന്നതിൽ അത്ഭുതമില്ല എന്നു സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നു.  

എന്നാൽ, എം.കെ. രാഘവൻ മാത്രമല്ല, എറണാകുളത്ത് പി.രാജീവ്, പാലക്കാട് എം.ബി രാജേഷ്, തിരുവനന്തപുരത്ത് ശശി തരൂർ എന്നിവർ ജയിക്കണമെന്ന്​ അഭിപ്രായം ചോദിച്ചവരോട് പറഞ്ഞിട്ടുണ്ടെന്ന്​ രാജീവൻ വ്യക്​തമാക്കുന്നു. 

Loading...
COMMENTS