എ​ഴു​ത്തു​കാ​രി മേ​രി ഹി​ഗ്ഗി​ൻ​സ്​ ക്ലാ​ർ​ക്​ അ​ന്ത​രി​ച്ചു

23:40 PM
01/02/2020

ന്യൂ​യോ​ർ​ക്​: ‘സ​സ്​​പെ​ൻ​സു​ക​ളു​ടെ രാ​ജ്ഞി’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന എ​ഴു​ത്തു​കാ​രി മേ​രി ഹി​ഗ്ഗി​ൻ​സ്​ ക്ലാ​ർ​ക്​ (92) ഫ്ലോ​റി​ഡ​യി​ലെ നേ​പ്പി​ൾ​സി​ൽ അ​ന്ത​രി​ച്ചു. ലോ​ക​ത്ത്​ ഏ​റ്റ​വു​മ​ധി​കം വി​ൽ​ക്ക​പ്പെ​ട്ട സ​സ്​​പെ​ൻ​സ്​ ക​ഥ​ക​ളി​ൽ പ​ല​തും ഇ​വ​രു​ടേ​താ​ണ്. 30ാം വ​യ​സ്സി​ൽ അ​ഞ്ചു മ​ക്ക​ളെ പോ​റ്റേ​ണ്ട വി​ധ​വ​യാ​യി​രു​ന്ന ഹി​ഗ്ഗി​ൻ​സ്, പി​ന്നീ​ട്​ അ​മ്പ​തി​ല​ധി​കം സ​സ്​​പെ​ൻ​സ്​ ക​ഥ​ക​ളു​ടെ എ​ഴു​ത്തു​കാ​രി​യാ​യി മാ​റി.

‘എ ​സ്​​​ട്രെ​യി​ഞ്ച​ർ ഈ​സ്​ വാ​ച്ചി​ങ്​’, ‘ഡാ​ഡീ​സ്​ ലി​റ്റി​ൽ ഗേ​ൾ’ തു​ട​ങ്ങി​യ പു​സ്​​ത​ക​ങ്ങ​ൾ 10 കോ​ടി​യി​ല​ധി​കം പ​തി​പ്പു​ക​ളാ​ണ്​ വി​റ്റു​പോ​യ​ത്. ഇ​തി​ൽ പ​ല​തും പി​ന്നീ​ട്​ സി​നി​മ​യാ​ക്ക​പ്പെ​ട്ടു. മ​ക​ൾ ക​രോ​ൾ ഹി​ഗ്ഗി​ൻ​സ്​ ക്ലാ​ർ​ക്കു​മാ​യി ചേ​ർ​ന്നും അ​വ​ർ നോ​വ​ൽ​ര​ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. 

Loading...
COMMENTS