Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാഹിത്യകാരി അഷിത...

സാഹിത്യകാരി അഷിത അന്തരിച്ചു

text_fields
bookmark_border
Ashita
cancel

തൃ​ശൂ​ർ: അ​ര നൂ​റ്റാ​ണ്ട്​ മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തെ ആ​ത്മീ​യ-​സ്ത്രീ​പ​ക്ഷ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പ ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​ഷി​ത (63) ഇ​നി ഓ​ർ​മ. വേ​റി​ട്ട ര​ച​നാ ശൈ​ലി​കൊ​ണ്ട് ആ​സ്വാ​ദ​ക​രെ പി​ടി​ച്ചി​രു​ത് തു​ക​യും നി​ശ​ബ്​​ദ​മാ​യി സ്വ​കാ​ര്യ ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്ത പ്രി​യ എ​ഴു​ത്തു​കാ​രി​ക്ക് സാം​സ്‌​ കാ​രി​ക ന​ഗ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട ന​ല്‍കി. ചൊവ്വാഴ്​ച അർധരാത്രിയായിരുന്നു അന്ത്യം. ബുധനാഴ ്​ച 12.30ഓ​ടെ പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ സം​സ്​കരിച്ചു. ഏ​ക​മ​ക​ൾ ഉ​മ​യു​ടെ ഭ​ർ​ത്താ​വ് ശ്രീ​ജി​ത്താ​ണ് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്.

തൃ​ശൂ​ർ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ലെ വ​സ​തി​യി​ൽ രാ​വി​ലെ മു​ത​ൽ സാ​ഹി​ത്യ-​രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രെ​ത്തി. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​നും റീ​ത്ത് സ​മ​ർ​പ്പി​ച്ചു. എ​ഴു​ത്തു​കാ​രാ​യ പ്രി​യ എ.​എ​സ്, പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, അ​ഷ്​​ട​മൂ​ർ​ത്തി, ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് എ​ന്നി​വ​രും തൃ​ശൂ​ർ മു​ൻ മേ​യ​ർ പ്ര​ഫ. ആ​ര്‍. ബി​ന്ദു, സി.​ആ​ര്‍. ദാ​സ്‌, അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ, എ​ൽ.​ഡി.​എ​ഫ് തൃ​ശൂ​ർ സ്ഥാ​നാ​ർ​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു.

വിചാരിച്ചതൊന്നും എഴുതാൻ കഴിഞ്ഞില്ലെന്ന ദുഃഖത്തോടെ അഷിതയുടെ വിയോഗം
തൃശൂർ: കമല സുരയ്യക്കുശേഷം സ്ത്രീകളുടെ വിഹ്വലതകൾ തുളുമ്പുന്ന കഥകളുമായി രംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അഷിത. പറയാത്ത സങ്കടങ്ങളുള്ള പരാജയപ്പെട്ട സ്ത്രീയായാണ് അവർ തന്നെത്തന്നെ വിലയിരുത്തിയത്. വളരെ ചെറുപ്പംമുതലേ എഴുത്ത് തുടങ്ങിയെങ്കിലും അച്ഛനും അമ്മയും ത‍​െൻറ എഴുത്ത് ഒരു രോഗമായിട്ടാണ് കണ്ടതെന്ന് അറിയാമായിരുന്നതിനാൽ എന്നും കുറ്റബോധത്തോടെ എഴുതേണ്ടിവന്നവൾ. വർഷങ്ങൾക്കുശേഷം ത​​െൻറ ‘അസുഖ’ത്തിന് സ്വയം നിർദേശിച്ച മരുന്നായിരുന്നു നിശ്ശബ്​ദത.

ജീവിതം വേണോ മരണം വേണോ എന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ശാരീരികമായി ഇല്ലാതാക്കാൻ പറ്റാത്തതുകൊണ്ടാണ് എഴുത്ത് നിർത്തിയതെന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അങ്ങനെ ഏകദേശം ഏഴുവർഷത്തോളം മൗനത്തി‍​െൻറ അഗാധതയിൽ മുങ്ങി കരക്കിട്ട മീനിനെപ്പോലെ പിടഞ്ഞു. ഇടവേള ഭഞ്ജിച്ച് മാധ്യമം ആഴ്ചപതിപ്പിലാണ് അവരുടെ കഥ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളോളം ‘മാധ്യമ’ത്തിൽ മാത്രം കഥകളും ഹൈക്കുകളും രാമായണചിന്തകളും എഴുതി.

ഏറ്റവും ഇഷ്​ടപ്പെട്ട എഴുത്ത് അടക്കിപ്പിടിച്ചതിൽനിന്നാണ് തനിക്ക് കാൻസറുണ്ടായതെന്ന് പോലും അവർ വിശ്വസിച്ചിരുന്നു. ‘‘രോഗം വന്നതിനുശേഷം ഏറ്റവും വിഷമമുണ്ടായിരുന്നത് തനിക്കെഴുതാനുള്ളതൊന്നും എഴുതിയില്ലല്ലോ എന്നോർത്താണ്. മരിച്ചുപോകുമ്പോൾ എ‍​െൻറ സങ്കടം അത് മാത്രമായിരിക്കും. ആകെ അമ്പതിൽ താഴെ കഥകൾ മാത്രമാണ് എഴുതാൻ കഴിഞ്ഞിട്ടുള്ളത്’’ -സങ്കടത്തോടെ അഷിത പറഞ്ഞു.

ഈയടുത്ത കാലത്ത് മറ്റൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ അഷിതയുടെ തുറന്നുപറച്ചിലുകൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ത​​​െൻറ ബാല്യകാലത്തെക്കുറിച്ചും അവഗണിക്കപ്പെട്ട ജീവിതത്തെക്കുറിച്ചും ആരെയും പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകളാണ് അവർ നടത്തിയത്. അതി‍​െൻറ ആഘാതത്തിൽനിന്ന്​ കരകയറുംമുമ്പാണ് അന്ത്യമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashithakerala newswriter ashithamalayalam news
News Summary - Writer Ashitha Passed Away -Kerala News
Next Story