എഴുത്തുകാരി ഗീതാ മേത്ത പത്​മശ്രീ നിരസിച്ചു

09:33 AM
26/01/2019
GEETHA-METHAR

ന്യൂഡൽഹി:  എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കി​​​​െൻറ സഹോദരിയുമായ ഗീത മേത്ത പത്​മശ്രീ നിരസിച്ചു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ലഭിച്ച പത്​മശ്രീ സ്വീകരിക്കുന്നത്​ അനുചിതമാവുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അവർ പുരസ്​കാരം നിരസിച്ചിരിക്കുന്നത്​. 

സർക്കാറിനെയും പത്​മശ്രീ പുരസ്​കാരത്തെയും താൻ ബഹുമാനിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുരസ്​കാരം സ്വീകരിക്കുന്ന​ത്​ അനുചിതമാവുമെന്ന്​ ഖേദത്തോടെ അറിയിക്കു​ന്നതായി അവർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്​തമാക്കുന്നു. 

കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ ഗീതയും ഭർത്താവ്​ സോണി മേത്തയും പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. കൂടികാഴ്​ച 90 മിനിട്ട്​ നീണ്ടു നിൽക്കുകയും ചെയ്​തിരുന്നു. നരേന്ദ്രമോദിയുടെ ആത്​മകഥ ഗീത മേത്ത എഴുതുന്നുവെന്ന്​ നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

Loading...
COMMENTS