Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒാർമകളിൽ കത്തുകൾ...

ഒാർമകളിൽ കത്തുകൾ പറന്നുനടന്ന ആ കാലം

text_fields
bookmark_border
ഒാർമകളിൽ കത്തുകൾ പറന്നുനടന്ന ആ കാലം
cancel

ദോഹ: കുട്ടി ജനിച്ചത്​, അയൽവാസിയുടെ മരണം, വീട്ടിലെ ആട്​ പ്രസവിച്ചത്​, നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും... എല്ലാം അറിഞ്ഞിരുന്നത്​ ദിവസങ്ങൾ മാത്രം സഞ്ചരിച്ചെത്തുന്ന കത്തുകളിലൂടെ ാത്രമായിരുന്ന ഒരു കാലം. വീട്ടിലെയും നാട്ടിലെയും സകല വിവരങ്ങളും കുത്തിക്കുറിച്ച നാലും അഞ്ചും പേജുള്ള കത്തുകൾ പകർന്ന ജീവിതത്തി​​​​​െൻറ രസങ്ങൾ ഇന്ന്​ ഒാർമകൾ മാത്രമാണ്​.

പേപ്പറി​​​​​െൻറ മാർജിനുകളിൽ വരെ വിശേഷങ്ങൾ കുത്തിക്കുറിച്ചിരുന്നു അക്കാലത്ത്​. ആഴ്​ചയിൽ ഒരു ദിവസം കിട്ടുന്ന കത്തുകൾ തന്നെ ആവർത്തിച്ച്​ വായിച്ചിട്ടും മടുപ്പ്​ ​േതാന്നാറുണ്ടായിരുന്നില്ല. ഫോണും മൊബൈൽ ഫോണും ഇൻറർനെറ്റും വികസിക്കാത്ത കാലത്ത്​ വീടിനെയും നാടിനെയും ​പ്രവാസിയുമായി കൂട്ടിയിണക്കിയത്​ ആ കത്തുകൾ ആയിരുന്നു.ഭാര്യയും സഹോദരങ്ങളും മാതാവും സുഹൃത്തുക്കളും എല്ലാം പ്രവാസിയെ സന്തോഷിപ്പിച്ചിരുന്നത്​ കത്തിലൂടെയായിരുന്നു.

നാട്ടിലുള്ള ഒാരോരുത്തരെയും ഒാർത്ത്​ പ്രവാസികളും കത്തുകൾ എഴുതിയിരുന്നു. ത​​​​​െൻറ പ്രണയവും വിരഹവും വേദനയും സന്തോഷവും ഒാർമയും എല്ലാം കടലാസുകളിലേക്ക്​ വരഞ്ഞിട്ട ആ കത്തുകൾ പ്രവാസത്തി​​​​​െൻറ ആത്​മകഥ കൂടിയായിരുന്നു. നാട്ടിലേക്ക്​ പോകുന്നതും ഗൾഫിലേക്ക്​ മടങ്ങിവരുന്നതുമായ ഒാരോ പ്രവാസിയും ‘പോസ്​റ്റ്​മാൻ’ കൂടിയായിരുന്നു. ഒാരോ പ്രവാസിയുടെ കൈയിലും രണ്ടും മൂന്നും കിലോ വരെ കത്തുകൾ ഉണ്ടാകുമായിരുന്നു. നാട്ടിലെത്തിയാൽ കത്തുകൾ വിശ്വസ്​ഥതയോടെ എത്തിക്കുന്നതിനായിരുന്നു ഒാരോ പ്രവാസിയും പ്രാധാന്യം നൽകിയിരുന്നത്​.

നാട്ടിൽ നിന്ന്​ ആരെങ്കിലും ഗൾഫിലേക്ക്​ പോകുന്നുണ്ടെന്ന്​ അറിഞ്ഞാൽ കത്തുകളുമായി ഒാടിയെത്തിയിരുന്ന ബന്ധുക്കളെക്കുറിച്ച്​ ഇന്ന്​ ചിന്തിക്കാനാകില്ല.
കുടുംബത്തി​​​​​െൻറയും മക്കളുടെയും ഫോ​േട്ടാകൾ അടക്കം അടങ്ങിയ ആ കത്തുകളിലൂടെയാണ്​ പ്രവാസി നാടിനെ കണ്ടിരുന്നത്​. എഴുത്തും വായനയും അറിയാത്തവരാണ്​ കത്തുകളുടെ കാലത്തിൽ ഏറെ പ്രയാ​സപ്പെട്ടത്​. ഭാര്യക്ക്​ കത്തെഴുതാനും ഭാര്യയുടെ കത്തു വായിപ്പിക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്​നേഹിതൻമാർക്കായി കത്തുകൾ എഴുതിയവരെയും വായിച്ചുകൊടുത്തവരെയും ഇന്നും പ്രവാസ ലോകത്ത്​ കാണാം. ഒാരോ നിമിഷവും ശബ്​ദം കേട്ടും നേരിൽ കണ്ടും പ്രവാസം കഴിച്ചുകൂട്ടുന്ന ഇൗ കാലത്തും കഴിഞ്ഞുപോയ ആ കത്തുകാലത്തി​​​​​െൻറ മധുരിക്കുന്ന ഒാർമകൾ പേറ​ുന്ന ഒരുപാട്​ പേർ പ്രവാസലോകത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsWorld Post Day 9 October
News Summary - World Post Day 9 October-qatar-gulf news
Next Story