പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം തുടരണം–സുഗതകുമാരി
text_fieldsതിരുവനന്തപുരം: രാജ്യം ഇരുട്ടിലേക്ക് വീണുപോകരുതെന്നും പൗരത്വ ഭേദഗതി നിയമത്തിനെ തിരെ പോരാട്ടം ശക്തമായി തുടരണമെന്നും കവയിത്രി സുഗതകുമാരി. സമരങ്ങളിൽ മുന്നിൽ നിൽക്കാനുള്ള ആരോഗ്യം തനിക്കില്ല. എങ്കിലും മനസ്സുകൊണ്ട് സമരരംഗത്തുള്ളവർക്കൊപ്പമുണ്ട്. നന്ദാവനത്തെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മദ്യനയത്തിൽ സംസ്ഥാനസർക്കാർ ഇടതുപക്ഷ നയമല്ല പുലർത്തുന്നത്. മദ്യവർജനമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിൽനിന്ന് അവർ അകന്നു. എല്ലായിടത്തും ബാറുകൾ തുറക്കാൻ അനുമതി നൽകുകയാണ്. ബാറുകൾക്കുപുറെമ പബുകളും നൈറ്റ് ക്ലബുകളും തുറക്കാനും വീട്ടിൽതന്നെ മദ്യമുണ്ടാക്കാനും അനുമതി കൊടുത്തിരിക്കുകയാണ്. ഇത് സമൂഹത്തെയും തലമുറയെയും നശിപ്പിക്കുമെന്നും സുഗതകുമാരി പറഞ്ഞു.