കേന്ദ്രത്തിന്​ നാണക്കേടായി  ‘മൻ കീ ബാത്ത്​’ പുസ്​തക വിവാദം

00:07 AM
05/04/2018
MANN-KI-BATT

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ‘മ​ൻ കീ ​ബാ​ത്ത്​’​ പു​സ്​​ത​ക​ത്തി​​​െൻറ ര​ച​യി​താ​വ്​ താ​ന​െ​ല്ല​ന്ന്​ വ്യ​ക്​​ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ച​യി​താ​വാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ ത​ന്നെ രം​ഗ​ത്ത്. ‘മ​ൻ കി ​ബാ​ത്ത്​: എ ​സോ​ഷ്യ​ൽ റെ​വ​ല്യൂ​ഷ​ൻ ഒാ​ൺ റേ​ഡി​യോ’ എ​ന്ന പു​സ്​​ത​ക​ത്തി​​​െൻറ ര​ച​യി​താ​വാ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ​വി​ഭാ​ഗ​മാ​യ​ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞ രാ​ജേ​ഷ്​ ജ​യി​നാ​ണ്​ സം​ഗ​തി വി​വാ​ദ​മാ​യ​പ്പോ​ൾ നി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മോ​ദി​യു​ടെ മു​ൻ സ​ഹാ​യി കൂ​ടി​യാ​ണ്​ ജ​യി​ൻ. ബി.​ജെ.​പി മു​ൻ മ​ന്ത്രി​യും ഇ​പ്പോ​ൾ ക​ടു​ത്ത മോ​ദി​വി​മ​ർ​ശ​ക​നു​മാ​യ അ​രു​ൺ ഷൂ​രി എ​ൻ.​ഡി.​ടി.​വി ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ പു​സ്​​ത​ക ര​ച​യി​താ​വാ​യി പ​റ​യ​പ്പെ​ടു​ന്ന​യാ​ൾ​ക്ക്​ അ​തു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നാ​ലെ ചാ​ന​ൽ ജെ​യി​നി​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ താ​ൻ അ​ങ്ങ​നെ ഒ​രു പു​സ്​​ത​കം എ​ഴു​തി​യി​ട്ടി​ല്ലെ​ന്നും ത​​​െൻറ പേ​ര്​ ആ ​സ്ഥാ​ന​ത്ത്​ ക​ണ്ട്​ ആ​ശ്ച​ര്യ​പ്പെ​ട്ടു​പോ​യെ​ന്നും വ്യ​ക്​​ത​മാ​ക്കി.

വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ട​യാ​നെ​ന്ന പേ​രി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ മൂ​ക്കു​ക​യ​ർ ഇ​ടാ​ൻ ശ്ര​മി​ച്ച്​ ചൂ​ട​റി​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​റി​​​െൻറ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ​വി​ഭാ​ഗ​ത്തി​​​െൻറ വി​ശ്വാ​സ്യ​ത ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ.  സു​ഹൃ​ത്താ​യ ജ​യി​ൻ താ​ന​ല്ല പു​സ്​​ത​കം എ​ഴു​തി​​യ​തെ​ന്നും ​ പു​സ്​​ത​ക​പ്ര​കാ​ശ​ന​ച​ട​ങ്ങി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ​ ത​ന്നോ​ട്​ പ​റ​ഞ്ഞ​താ​യാ​ണ്​​ അ​രു​ൺ ഷൂ​രി ചാ​ന​ലി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ്​ ചാ​ന​ൽ അ​ധി​കൃ​ത​ർ ജെ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ൻ കീ ​ബാ​ത്ത്​ പ്ര​ക്ഷേ​പ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ബ്ലൂ​ക്രാ​ഫ്​​റ്റ്​​ ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ന്​ വേ​ണ്ടി​യാ​ണ്​ താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​െ​ത​ന്നും പ​ക്ഷേ, പു​സ്​​ത​ക​ത്തി​​​െൻറ ര​ച​യി​താ​വ്​ താ​ന​ല്ല എ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘ 2017 മേ​യ​ി​ലെ പു​സ്​​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്ക​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ നി​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക്ഷ​ണ​ക്ക​ത്തി​ൽ പു​സ്​​ത​ക​ത്തി​​​െൻറ ര​ച​യി​താ​വാ​യി ത​​​െൻറ പേ​ര്​ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ആ ​പ​രി​പാ​ടി​യി​ൽ വെ​ച്ചു​ത​ന്നെ ര​ച​യി​താ​വ്​ ഞാ​ന​ല്ല എ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു’ എ​ന്നും ‘എ​ന്നാ​ൽ അ​തി​ന്​ ശേ​ഷ​വും​ പി.​െ​എ.​ബി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വെ​ബ്​​സൈ​റ്റും എ​​​െൻറ പേ​ര്​ ത​ന്നെ ര​ച​യി​താ​വാ​യി കൊ​ടു​ത്ത​താ​യാ​ണ്​ ക​ണ്ട​ത്​’ എ​ന്നും ജെ​യി​ൻ ചാ​ന​ലി​നോ​ട്​ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, പു​സ്​​ത​ക​പ്ര​കാ​ശ​നം സം​ബ​ന്ധി​ച്ച്​ പി.​െ​എ.​ബി മൂ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പു​ക​ളാ​ണ്​ ഇ​റ​ക്കി​യ​െ​ത​ന്ന​താ​ണ്​ ര​സ​ക​രം. 2017 മേ​യ്​ 25 ലെ ​ആ​ദ്യ കു​റി​പ്പി​ൽ രാ​ജേ​ഷ്​ ജെ​യി​​​െൻറ പു​സ്​​ത​കം എ​ന്നാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത​ദി​വ​സ​ത്തെ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പു​സ്​​ത​ക​ര​ച​യി​താ​വ്​ രാ​ജേ​ഷ്​ ജെ​യി​ൻ എ​ന്നും അ​ന്ന്​ വൈ​കീ​ട്ട്​ ത​ന്നെ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാ​മ​ത്തേ​തി​ൽ പു​സ്​​ത​ക​ത്തി​​​െൻറ സം​ഗ്ര​ഹ​ണം രാ​ജേ​ഷ്​ ജെ​യി​ൻ ആ​ണ്​ ന​ട​ത്തി​യ​ത്​ എ​ന്നു​മാ​ണ്​ പ​റ​ഞ്ഞ​ത്. രാ​ജേ​ഷ്​ ജെ​യി​നി​​​െൻറ വെ​ളി​പ്പെ​ടു​ത്ത​​ലി​നെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ പി.​െ​എ.​ബി വ​ക്​​താ​വ്​ ഫ്രാ​ങ്ക്​ നൊ​റോ​ണ, വാ​ർ​ത്ത​ക്കു​റി​പ്പി​ൽ സം​ഗ്ര​ഹ​ണം ന​ട​ത്തി​യ​ത്​ രാ​ജേ​ഷ്​ ജെ​യി​ൻ എ​ന്ന്​ പ​റ​ഞ്ഞി​ട്ടു​െ​ണ്ട​ന്നും ര​ച​യി​താ​വി​നെ​ക്കു​റി​ച്ച്​ ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മാ​ത്രം വ്യ​ക്​​ത​മാ​ക്കി.

Loading...
COMMENTS