Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപൊന്നാട വേണ്ട, പകരം...

പൊന്നാട വേണ്ട, പകരം പുസ്തകം തരൂ...

text_fields
bookmark_border
പൊന്നാട വേണ്ട, പകരം പുസ്തകം തരൂ...
cancel

തിരുവനന്തപുരം: ‘പൂക്കളും പൊന്നാടയും വേണ്ട, പകരം പുസ്തകം തരൂ...’ നന്ദിയർപ്പിച്ചുള്ള പര്യടനത്തെ സ്വീകരിക്കാൻ ക ാത്ത് നിന്നവരോട് വട്ടിയൂർകാവിലെ വി.െക പ്രശാന്തിനുള്ള അഭ്യർഥന ഇത് മാത്രമായിരുന്നു. മണ്ഡലത്തിലെ സ്കൂളുകളിലെ ലൈബ്രറികളെയടക്കം സജീവമാക്കണം, അതായിരുന്നു ലക്ഷ്യം.


വ്യാഴാഴ്ച രാത്രി രാത്രി പത്തോടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അഭ്യർഥ. എന്നാൽ വെള്ളിയാഴ്ച രാവിലെ ഹാർവിപുരത്ത് പര്യടന വാഹനമെത്തിയേപ്പാൾ കണ്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം കൈകളിൽ പുസ്തകവുമായി കാത്ത് നിൽക്കുന്നു. അറിഞ്ഞവരെല്ലാം ബൊക്കയും റിബണും പതിവായുള്ള പഴക്കൂടയുമെല്ലാം ഒഴിവാക്കി. പകരം അക്ഷരപ്പൂക്കളേന്തി ഹൃദ്യമായ പുസ്തകവരവേൽപ്പ്. ഒരിടത്തല്ല, ഉൗന്നൻപാറയിലും എ.കെ.ജി ജങ്ഷനിലും മതിൽമുക്കിലും കാവുവിളയുമെല്ലാം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അനൗൺസ്മ​​​െൻറ് വാഹനത്തിന് പിന്നിൽ തുറന്ന ജീപ്പിലെത്തുന്ന സ്ഥാനാർഥിക്ക് കൈ നിറയെ പുസ്തകങ്ങൾ. മനസ് നിറഞ്ഞ എം.എൽ.എയും. പാർട്ടിപ്രവർത്തകരാകെട്ട പുസ്തകമേളകൾക്ക് സമാനമായി മേശയിൽ ചുവന്ന തുണി വിരിച്ചാണ് പുസ്തകങ്ങൾ നിരത്തിവെച്ചത്. സ്ഥാനാർഥി എത്തും മുേമ്പ ഇത്തരത്തിൽ സ്വീകരണ മേശകളൊരുക്കിയതും വേറിട്ടകാഴ്ചയായി.

കുഞ്ഞുങ്ങളെ ഒപ്പമുള്ള രക്ഷിതാക്കൾ എടുത്തുയർത്തിയാണ് ചിലയിടങ്ങളിൽ കയ്യിലുള്ള പുസ്തകങ്ങൾ കൈമാറാൻ സൗകര്യമൊരുക്കിയത്. ചുരുക്കം വാക്കുകളിൽ നന്ദിപ്രകടനം. പിന്നെ അടുത്ത കേന്ദ്രത്തിലേക്ക്. ആദ്യദിവസം തന്നെ 650 ഒാളം പുസ്തകങ്ങളാണ് ലഭിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്, കഥയും കവിതയും നോവലും നിരൂപണങ്ങളും പഠനങ്ങളും പാട്ടുമടക്കം. മുതിർന്നവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ മറ്റ് ലൈബ്രറികൾക്ക് കൈമാറും. പലരും അറിയാതെ റിബണും മാലയുമെല്ലാം നൽകിയിരുന്നു. നന്ദിയർപ്പിച്ചുള്ള പര്യടനത്തി​​​െൻറ രണ്ടാം ദിവസമായ ശനിയാഴ്ച കൂടുതൽ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് പ്രതിക്ഷ. സ്ഥാനാർഥിയായിരിക്കെ പൊന്നാടയും പൂക്കൂടയും പഴക്കൂടയുമടക്കം ധാരാളം ലഭിച്ചിരുന്നു. ഇവയാകെട്ട പിന്നീട് ഉപയോഗിക്കാൻ കഴിയുകമില്ല. ഇൗ സാഹചര്യത്തിലാണ് നന്ദിപ്രകടനത്തിന് ക്രിയാത്മ മാർഗം സ്വീകരിച്ചത്. പര്യടനം ഞായറാഴ്ച അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVK Prasanth
News Summary - vk prasanth election victory Reception-kerala news
Next Story