പ്രശസ്​ത ഹിന്ദി കവി കേദാർ നാഥ്​ സിങ്​ അന്തരിച്ചു

00:45 AM
20/03/2018
kedarnath-singh

ന്യൂഡൽഹി: പ്രശസ്​ത ഹിന്ദി കവിയും ജ്​ഞാനപീഠം അവാർഡ്​ ജേതാവുമായ കേദാർ നാഥ്​ സിങ്​ (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. ​തിങ്കളാഴ്​ച രാത്രി 8.30ന്​ ഡൽഹി എ.​െഎ.​െഎ.എം.എസിലാണ്​ അന്ത്യം. 

ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ്​ സിങ്ങി​​െൻറ ചില കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്​തിട്ടുണ്ട്​. 1989ൽ സാഹിത്യ അക്കാദമി പുരസ്​കാരവും 2013ൽ ജ്​ഞാനപീഠവും ലഭിച്ചു. അകൽ മേൻ സാരാസ്​, ബാഹ്​, അബി ബികുൽ അബി, സമീൻ പാക്​രഹേ ഹേ തുടങ്ങിയവയാണ്​ അദ്ദേഹത്തി​​​െൻറ പ്രധാന കവിതസമാഹാരങ്ങൾ. 
 

COMMENTS