തനിച്ചിരിക്കവേ നിനച്ചിരിക്കാതെ എത്തിയ പുരസ്​കാരം

23:22 PM
08/10/2017
td-ramakrishnan

കു​ന്നം​കു​ളം: ന​വ​മാ​ധ്യ​മ എ​ഴു​ത്തു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ നോ​വ​ല്‍ എ​ഴു​തി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യാ​ന്‍ ധൈ​ര്യം കാ​ണി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്​ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍. മ​ല​യാ​ള​ത്തി​​െൻറ സ്വ​ന്തം വ​യ​ലാ​ർ പു​ര​സ്​​കാ​രം സ്വ​ന്ത​മാ​യ വേ​ള​യി​ലും വാ​യ​ന കു​റ​യു​ന്ന​തി​ലെ  പ​രി​ഭ​വ​മാ​ണ്​ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്. കു​ന്നം​കു​ള​ത്തി​ന​ടു​ത്ത്​ ഇ​യ്യാ​ലി​ലെ കു​ടും​ബ​വീ​ട്ടി​ൽ ത​നി​ച്ചി​രി​ക്ക​വേ നി​ന​ച്ചി​രി​ക്കാ​തെ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്​ അ​റി​ഞ്ഞ അ​ദ്ദേ​ഹം ഏ​റെ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു.

ഭാ​ഷാ​ന്ത​ര​ങ്ങ​ള്‍ക്ക​പ്പു​റ​ത്തു​ള്ള അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ‘സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ള്‍ ദേ​വ​നാ​യ​കി’ എ​ന്ന ​നോ​വ​ൽ. ശ്രീ​ല​ങ്ക​യി​ലെ  ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തി​ന്​ ശേ​ഷ​മു​ള്ള കാ​ല​ത്തി​​െൻറ ക​ഥ ‘മാ​ധ്യ​മം’ ആ​ഴ്​​ച​പ്പ​തി​പ്പി​ലൂ​െ​ട​യാ​ണ്​ വാ​യ​ന​ക്കാ​ർ അ​നു​ഭ​വി​ച്ച​ത്. ക​ലാ​പ​ത്തി​​െൻറ വി​വ​ര​ണം ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​ന്​ ശ്രീ​ല​ങ്ക​ൻ - ഇ​ന്ത്യ​ൻ മി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ക​ഥ​പ​റ​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

കേ​ച്ചേ​രി ഇ​യ്യാ​ല്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കു​ന്നം​കു​ളം ബോ​യ്സ്  സ്കൂ​ള്‍, എ​രു​മ​പ്പെ​ട്ടി സ്കൂ​ളു​ക​ളി​ലാ​യാ​ണ് സ്കൂ​ള്‍ പ​ഠ​നം  പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ആ​ലു​വ യു.​സി കോ​ള​ജി​ല്‍നി​ന്ന്​ പ്രീ ​ഡി​ഗ്രി, ഡി​ഗ്രി ബി​രു​ദ​ങ്ങ​ള്‍ നേ​ടി. കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള വാ​യ​ന​ക്ക​മ്പ​മാ​ണ് രാ​മ​കൃ​ഷ്ണ​നി​ലെ എ​ഴു​ത്തു​കാ​ര​നെ പ​രു​വ​പ്പെ​ടു​ത്തി​യ​ത്. ഇ​യ്യാ​ലി​ലെ സ്വ​ന്തം വീ​ട്ടി​ൽ വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ല​ങ്ങാ​ടു​ള്ള വ​ല്യ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക്​ പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ ചേ​ക്കേ​റി​യ​ത്​  വാ​യ​ന​ക്കാ​യാ​ണ്. പ​ഠ​നം പൂ​ര്‍ത്തി​യാ​യി ഏ​റെ താ​മ​സി​യാ​തെ റെ​യി​ല്‍വേ​യി​ല്‍ ജോ​ലി​ക്കാ​ര​നാ​യി. 

ഈ ​എ​ഴു​ത്തി​ന് വാ​യ​ന​ക്കാ​ര്‍ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​യോ​ടാ​ണ്. ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നു ഏ​റ​ക്കാ​ല​വും എ​ന്ന​തി​നാ​ല്‍ ത​മി​ഴ​ക​ത്താ​യി​രു​ന്നു  രം​ഗ​പ്ര​വേ​ശം. എ​ഴു​ത്തു​കാ​രു​ടെ അ​ഭി​മു​ഖ​ങ്ങ​ളും മൊ​ഴി​മാ​റ്റ​വു​മാ​യി​രു​ന്നു ആ​ദ്യ​കാ​ല ര​ച​ന​ക​ള്‍. സ്വ​ന്തം പു​സ്ത​കം എ​ന്ന മോ​ഹ​ത്തെ വി​വ​ര്‍ത്ത​നം പി​ന്നോ​ട്ട​ടി​ക്കു​മോ എ​ന്ന ചി​ന്ത​യി​ല്‍  മൊ​ഴി​മാ​റ്റ​ത്തി​ന് അ​വ​ധി ന​ല്‍കി. ആ​ല്‍ഫ, ഫ്രാ​ന്‍സി​സ് ഇ​ട്ടി​ക്കോ​ര, സി​റാ​ജു​ന്നീ​സ, എ​ന്നി​വ​യാ​ണ് മ​റ്റു  നോ​വ​ലു​ക​ള്‍. ‍

COMMENTS