തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യസമിതിയുടെ വള്ളത്തോൾ പുരസ്കാരം എം. മുകുന്ദന്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്ന പുരസ്കാരം.
ഒക്ടോബർ 16ന് തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ നടത്തുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് വള്ളത്തോൾ സാഹിത്യ സമിതി അധ്യക്ഷൻ ആർ. രാമചന്ദ്രൻ നായർ അറിയിച്ചു.
തുളസീദാസ രാമായണത്തെ മലയാളത്തിലേക്ക് വിവർത്തനംചെയ്ത പ്രഫ. സി.ജി. രാജഗോപാലിന് 25,000 രൂപയുടെ പ്രത്യേക പുരസ്കാരം നൽകാനും തീരുമാനിച്ചു.