ബേപ്പൂർ സുൽത്താ‍ന്‍റെ ഓർമകൾക്ക് മങ്ങലില്ല VIDEO

  • ഓർമക്കായി സ്​മൃതിവനം വരുന്നു

10:58 AM
06/07/2019
vaikom-muhammed-basheer
എം.ടി. വാസുദേവൻ നായർക്ക് ബഷീറി‍െൻറയും എം.ടിയുടെയും പഴയകാല ഫോട്ടോ ഷാഹിന ബഷീറും അനീസ്​ ബഷീറും ചേർന്ന്​ നൽകിയപ്പോൾ. അബ്​ദുസ്സമദ് സമദാനി, മധുപാൽ എന്നിവർ സമീപം

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​ൻ ക​ഥാ​വ​ശേ​ഷ​നാ​യി കാ​ൽ​നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞെ​ങ്കി​ലും സാ​ഹി​ത്യ​തീ​ർ​ഥാ​ട​ക​രു​ടെ പ്രി​യ ഇ​ട​മാ​ണ് ബേ​പ്പൂ​ർ വൈ​ലാ​ലി​ൽ വീ​ട്ടി​ലെ മാ​ങ്കോ​സ്​​റ്റി​ൻ ചു​വ​ട്. അ​വി​ടെ​യെ​ത്തി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി‍​െൻറ ഓ​ർ​മ​പു​തു​ക്കി അ​ടു​ത്ത ജൂ​ലൈ അ​ഞ്ചി​ലേ​ക്കു​ള്ള ഊ​ർ​ജം ഉ​ള്ളി​ൽ​നി​റ​ച്ചാ​ണ് ഓ​രോ​രു​ത്ത​രും മ​ട​ങ്ങാ​റു​ള്ള​ത്. ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ല, നി​ര​വ​ധി പേ​രാ​ണ് ബ​ഷീ​റി‍​െൻറ ച​ര​മ​ദി​ന​മാ​യ ജൂ​ലൈ അ​ഞ്ചി​ന് ഓ​ർ​മ​പു​തു​ക്കാ​ൻ ബേ​പ്പൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. 

ഇ​ത്ത​വ​ണ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​മ​രം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രും എ​ത്തി​യി​രു​ന്നു. ബ​ഷീ​റി​നേ​യും എ​ഴു​ത്തി​നേ​യും സ്നേ​ഹി​ക്കു​ന്ന​വ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും മു​മ്പു​ത​ന്നെ ബേ​പ്പൂ​രി​ലെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി‍​െൻറ മ​ക​ൻ അ​നീ​സ് ബ​ഷീ​റും മ​ക​ൾ ഷാ​ഹി​ന ബ​ഷീ​റും അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചോ​ടെ വീ​ട്ടു​മു​റ്റം ആ​ളു​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ എ​ത്തി​യ​തോ​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി‍​െൻറ ഓ​ർ​മ​ക്കാ​യി ഒ​രു​ക്കു​ന്ന സ്മൃ​തി​വ​ന​ത്തി​ലെ ആ​ദ്യ വൃ​ക്ഷ​ത്തൈ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ മ​ക്ക​ളാ​യ ഷാ​ഹി​ന​ക്കും അ​നീ​സി​നും കൈ​മാ​റി. മ​ധു​പാ​ൽ, അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി, ഖ​ദീ​ജ മും​താ​സ്, മാ​മു​ക്കോ​യ, ര​വി ഡി.​സി, പി.​വി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രും അ​നു​സ്മ​ര​ണ ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു. രാ​ജ​ൻ പു​ന​ലൂ​ർ പ​ക​ർ​ത്തി​യ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ ബ​ഷീ​റി‍​െൻറ കു​ടും​ബം എം.​ടി​ക്ക് സ​മ്മാ​നി​ച്ചു.  ‘ബ​ഷീ​ർ നി​ലാ​വ്’ പു​സ്ത​കം എം.​ടി​ക്ക് ന​ൽ​കി ര​വി ഡി.​സി പ്ര​കാ​ശ​നം ചെ​യ്തു. കാ​സ​ർ​കോ​ട്​ ഉ​ദു​മ സ്വ​ദേ​ശി കെ.​എ. ഗ​ഫൂ​ർ വ​ര​ച്ച ബ​ഷീ​റി‍​െൻറ ചി​ത്ര​വും ച​ട​ങ്ങി​ൽ എം.​ടി​ക്ക് സ​മ്മാ​നി​ച്ചു. 

കാ​ലാ​തീ​ത​നാ​ണ് ബ​ഷീ​ർ –എം.​ടി
കോ​ഴി​ക്കോ​ട്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി‍​െൻറ കാ​ല​ത്ത് ജീ​വി​ച്ച​ത് ധ​ന്യ​വും ഭാ​ഗ്യ​വു​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്ന് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. പ​ല ത​ല​മു​റ​യെ ആ​ക​ർ​ഷി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്, മ​ര​ണ​ത്തി​നും കാ​ല​ത്തി​നും അ​തീ​ത​നാ​ണ് ബ​ഷീ​ർ. വ​രും ത​ല​മു​റ​യു​ടെ ഉ​ള്ളി​ലും ഇ​ങ്ങ​നൊ​രു എ​ഴു​ത്തു​കാ​ര​ൻ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
സ്വാ​ഭാ​വി​ക​ത​യാ​ണ് ബ​ഷീ​റി‍​െൻറ പ്ര​ത്യേ​ക​ത​യെ​ന്നും നാ​ട​ൻ ഭാ​ഷ​യു​ടെ ശ​ബ്​​ദ​താ​രാ​വ​ലി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​ധു​പാ​ൽ പ​റ​ഞ്ഞു. വ​സീം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും ന​സീം മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS