നൊബേൽ: ഇൗ വർഷം സാഹിത്യത്തിന് രണ്ടു സമ്മാനങ്ങൾ
text_fieldsസ്റ്റോക്ഹോം: ഇൗ വർഷം സാഹിത്യത്തിന് രണ്ടു നൊബേൽ സമ്മാനങ്ങൾ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സൂചന. സ്വീഡിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലൈംഗിക അപവാദത്തെ തുടർന്ന് 2018ലെ സാഹിത്യത്തിനുള്ള പുരസ്കാരം ഒഴിവാക്കിയിരുന്നു.
2018ലെയും ’19ലെയും ഒന്നിച്ചാകും ഇത്തവണ പ്രഖ്യാപിക്കുകയെന്നാണ് വാർത്ത. എന്നാൽ, നൊേബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി ഇക്കാര്യത്തിൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1949ന് ശേഷം ആദ്യമായാണ് കഴിഞ്ഞതവണ അവാർഡ് വേണ്ടെന്നുവെച്ചത്.
ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോക്കാണ് 2017ൽ സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.