Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightറെയിൽവേ സ്​റ്റേഷനുകളിൽ...

റെയിൽവേ സ്​റ്റേഷനുകളിൽ ഖുശ്​വന്ത്​സിങ്​, ചേതൻ ഭഗത്​ തുടങ്ങിയവരുടെ പുസ്​തകങ്ങൾ വിൽക്കാൻ നിരോധനം

text_fields
bookmark_border
റെയിൽവേ സ്​റ്റേഷനുകളിൽ ഖുശ്​വന്ത്​സിങ്​, ചേതൻ ഭഗത്​ തുടങ്ങിയവരുടെ പുസ്​തകങ്ങൾ വിൽക്കാൻ നിരോധനം
cancel

ചെ​ന്നൈ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഖു​ശ്​​വ​ന്ത്​​സി​ങ്, ചേ​ത​ൻ ഭ​ഗ​ത്​ തു​ട​ങ്ങി​യ​വ​രു​ടെ പു​സ്​​ത​ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം. ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​ച്ചി, ശ്രീ​രം​ഗം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പാ​സ​ഞ്ച​ർ സ​ർ​വി​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ ര​മേ​ഷ്​ ച​ന്ദ്ര ര​ത്ത​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലി​േ​ൻ​റ​താ​ണ്​ ​ ഇൗ ​ഉ​ത്ത​ര​വ്.

മോ​ശം ഉ​ള്ള​ട​ക്ക​മു​ള്ള ഖു​ശ്​​വ​ന്ത്​​സി​ങ്ങി​​െൻറ ‘വി​മ​ൻ, സെ​ക്​​സ്, ല​വ്​ ആ​ൻ​ഡ്​ ല​സ്​​റ്റ്​’, ഭ​ഗ​തി​​െൻറ ‘ഹാ​ഫ്​ ഗേ​ൾ​ഫ്ര​ണ്ട്​’ തു​ട​ങ്ങി​യ പു​സ്​​ത​ക​ങ്ങ​ളൊ​ന്നും റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ സ്​​റ്റാ​ളു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ദേ​ശ​ഭ​ക്തി, മ​ത​മൈ​ത്രി, സാ​മൂ​ഹി​ക നീ​തി തു​ട​ങ്ങി​യ​വ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന പു​സ്​​ത​ക​ങ്ങ​ൾ വി​ൽ​പ​ന​ക്ക്​ വെ​ച്ചാ​ൽ മ​തി​യെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ക്കാ​ര്യം റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ര​മേ​ഷ്​ ച​ന്ദ്ര ര​ത്ത​ൻ നി​ർ​ദേ​ശി​ച്ചു. പു​തി​യ നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​റി​ന്​ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ ന​യ​പ​ര​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ ബു​ക്​​സ്​​റ്റാ​ൾ ഏ​ജ​ൻ​റു​മാ​രു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykhushwant singhchetan bhagat
News Summary - Trichy: Railway panel chief red-flags ‘vulgar’ Khushwant Singh, Chetan Bhagat books
Next Story