ശിക്ഷിക്കേണ്ടത് പാവപ്പെട്ട അധ്യാപകരെയല്ല; സി.ബി.എസ്.ഇ അധികൃതരെ –ടി. പദ്​മനാഭൻ  

12:16 PM
11/05/2017

കോഴിക്കോട്: നീറ്റ് പരീക്ഷയിൽ അടിവസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവത്തിൽ കുഞ്ഞിമംഗലത്തെ അധ്യാപികമാരെയല്ല, ഡൽഹിയിലെ സി.ബി.എസ്.ഇ അധികൃതരെയാണ് ശിക്ഷിക്കേണ്ടതെന്ന് ടി. പദ്​മനാഭൻ. കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ സ്​റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

അത്യന്തം പ്രതിഷേധാർഹമായ സംഭവമാണ് കണ്ണൂരിൽ നടന്നത്. എന്നാൽ, അവിടത്തെ പാവപ്പെട്ട നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. അതുകൊണ്ടോ അധികൃതർ ഖേദപ്രകടനം നടത്തിയതുകൊണ്ടോ സംഭവത്തി​​െൻറ ധാർമിക ഉത്തരവാദിത്തം സി.ബി.എസ്.ഇയിൽനിന്ന്​ ഒഴിയില്ല. വിഷയത്തിലെ ഒന്നാംപ്രതി സി.ബി.എസ്.ഇ അധികൃതരാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചെങ്കിലും വിഷയം ആവശ്യപ്പെടുന്ന ഗൗരവത്തോടെ നിയമസഭ സമീപിച്ചിട്ടില്ല. 

മനുഷ്യ മനസ്സിന് വിശ്രാന്തി നല്‍കുക എന്നതാണ് കലയുടെ ധര്‍മം. കച്ചവടസിനിമയെ പരിപോഷിപ്പിക്കാനല്ല, കലാമൂല്യമുള്ള സിനിമകൾ പരിപോഷിപ്പിക്കാനാണ് ജവഹർലാൽ നെഹ്റു ചലച്ചിത്രമേളകൾ തുടങ്ങിയത്. എന്നാലിന്ന് കച്ചവടമൂല്യമുള്ള സിനിമകളിലെ താരങ്ങളെയും പ്രവർത്തകരെയും മാത്രം ആദരിക്കുന്ന ചടങ്ങായി ചലച്ചിത്രമേളകൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാതാരങ്ങളായ അജുവർഗീസ്, നിരഞ്ജന എന്നിവർ മുഖ്യാതിഥികളായിരുന്നു. 

Loading...
COMMENTS