എ​െൻറ അന്ത്യകർമങ്ങൾ പിന്നാക്ക ജാതിക്കാരൻ ചെയ്യണം -ടി. പദ്​മനാഭൻ

01:00 AM
18/06/2019
t-padmanabhan

ഹരിപ്പാട്: വർഷങ്ങൾക്കുമുമ്പ് മരിച്ച ത​​െൻറ ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയത് പിന്നാക്ക ജാതിയിൽപെട്ട വ്യക്തിയായിരുന്നെന്നും താൻ മരിക്കു​േമ്പാഴും അതേ പി​ന്നാക്കക്കാരൻ അന്ത്യകർമങ്ങൾ ചെയ്യണമെന്നും എഴുത്തുകാരൻ ടി. പദ്​മനാഭൻ. കർമങ്ങൾക്ക്​ അഞ്ചുനേരം നമസ്​കരിക്കുന്ന മുസൽമാൻ നേതൃത്വം ​െകാടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.സി. വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതീയവിദ്വേഷം ഇവിടെ വളരെക്കൂടുതൽ വളർന്നുവരുന്ന കാലമാണിത്. ഏതാനും മാസം കഴിഞ്ഞാൽ താൻ 90 വയസ്സിലെത്തും. എന്നാലും മനസ്സിൽ യുവത്വം സൂക്ഷിക്കുന്നു. സജീവ രാഷ്​ട്രീയത്തിലില്ലെങ്കിലും ഖദറിട്ട് വേണം മരിക്കാൻ. ത്രിവർണ പതാക പുതപ്പിക്കണമെന്നുമാണ് ത​​െൻറ ആഗ്രഹം -അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളന ഉദ്ഘാടനവും ടി. പദ്​മനാഭന് പുരസ്കാര സമർപ്പണവും മുൻമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഹൗസിങ്​ ബോർഡ് ചെയർമാൻ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.എസ്. സുജാത, എം. സത്യപാലൻ എന്നിവർ സംസാരിച്ചു.

Loading...
COMMENTS